മൂന്നുപതിറ്റാണ്ടിന് ശേഷം കുട്ടാടന്‍ പാടത്ത് വീണ്ടും വിരിപ്പുകൃഷി

വടക്കേക്കാട്: മൂന്നുപതിറ്റാണ്ടിന് ശേഷം കുട്ടാടന്‍ പാടത്ത് വീണ്ടും വിരിപ്പു കൃഷി തുടങ്ങി. നീണ്ടകാലം തരിശായിക്കിടന്ന പാടത്ത് രണ്ടുവര്‍ഷമായി പുഞ്ചകൃഷി ചെയ്യുന്നുണ്ട്. പഞ്ചായത്തില്‍ പച്ചക്കറി കൃഷിക്കും കൃഷിഭവന്‍െറ ആഭിമുഖൃത്തിലുള്ള ചൊവ്വാഴ്ചച്ചന്തക്കും നേതൃത്വം നല്‍കുന്ന കര്‍ഷകന്‍ ആല്‍ബര്‍ട്ട് നായരങ്ങാടിയാണ് കല്ലൂര്‍ മാരാത്ത് അബുവുമായി ചേര്‍ന്ന് 20 ഏക്കറില്‍ കൃഷി പരീക്ഷിക്കുന്നത്. കൊടിയന്‍ നെല്‍വിത്ത് വിതച്ച് വടക്കേക്കാട് കൃഷി ഒഫിസര്‍ അനില്‍കുമാര്‍ കൃഷിക്ക് തുടക്കമിട്ടു. മഴ ആശ്രയിച്ചുള്ള വിരിപ്പുകൃഷിക്ക് കുട്ടാടന്‍പാടത്തെ വളക്കൂറുള്ള മണ്ണ് അനുകൂല ഘടകമാണ്. കൃഷിഭവന്‍െറ പൂര്‍ണ സഹകരണം കര്‍ഷകര്‍ക്കുണ്ടാകും. വൈലത്തൂരില്‍ 20 ഏക്കറിലും ചക്കിത്തറയില്‍ 10 ഏക്കര്‍ വട്ടന്‍ നിലത്തും ഉടന്‍ വിരിപ്പുകൃഷിയിറക്കുമെന്ന് കൃഷി ഒഫിസര്‍ അറിയിച്ചു. അതേസമയം, ചാവക്കാട് താലൂക്കിലെ പാടശേഖരങ്ങളില്‍ വിരിപ്പുകൃഷി ഇറക്കിയിട്ട് കാലമേറെയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.