മുളങ്കുന്നത്തുക്കാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തെറോയ്ഡ് ലാബ് ടെസ്റ്റ് മുടങ്ങിയിട്ട് രണ്ടാഴ്ച. ശസ്ത്രക്രിയക്ക് മുമ്പ് തൈറോയ്ഡ് അനുപാതം കൃത്യമായാല്‍ മാത്രമെ അനസ്തേഷ്യ നല്‍കുകയുള്ളൂവെന്നതിനാല്‍ രോഗികള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. മരുന്ന് കഴിഞ്ഞതാണ് തൈറോയ്ഡ് ടെസ്റ്റ് മുടങ്ങാന്‍ കാരണം. മരുന്ന് വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. ടെസ്റ്റിന് സ്വകാര്യ ലാബുകള്‍ ആയിരം രൂപ ഈടാക്കുന്നുണ്ട്. ശസ്ത്രക്രിയക്കായി ആശുപത്രിയിലത്തെുന്ന നൂറുകണക്കിന് രോഗികള്‍ക്ക് തീരാദുരിതമായി മാറിയിരിക്കുമ്പോഴും അധികൃതരുടെ മൗനം സ്വകാര്യ ലോബിയെ സഹായിക്കാനാണെന്നും ആരോപണമുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.