തൃശൂര്‍: കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് ആവര്‍ത്തിക്കുന്ന ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണിയുടെ ശനിയാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനം. കേന്ദ്ര സര്‍ക്കാറിന്‍െറ ജനാധിപത്യ-പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരെ വെള്ളിയാഴ്ച കോണ്‍ഗ്രസ് നടത്തിയ ലോക്തന്ത്ര ബച്ചാവോ മാര്‍ച്ചില്‍ പങ്കെടുത്ത ആന്‍റണി രാത്രി വൈകിയാണ് തൃശൂരില്‍ എത്തിയത്. ശനിയാഴ്ച ഉച്ചയോടെ തൃശൂര്‍ പ്രസ്ക്ളബില്‍ മുഖാമുഖത്തില്‍ പങ്കെടുത്ത അദ്ദേഹം വൈകീട്ട് വടക്കാഞ്ചേരി, കുന്നംകുളം, കാഞ്ഞാണി, ഇരിങ്ങാലക്കുട, അന്നമനട, ചാലക്കുടി എന്നിവിടങ്ങളില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിച്ചു. അഗസ്റ്റ വെസ്റ്റ്ലന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതിയുടെ പേരില്‍ മോദി സര്‍ക്കാര്‍ കോണ്‍ഗ്രസിനെയും പ്രസിഡന്‍റ് സോണിയാ ഗാന്ധിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അത് ചര്‍ച്ചയാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ബി.ജെ.പിക്കെതിരെ ശക്തമായ ആക്രമമാണ് ആന്‍റണി അഴിച്ചുവിട്ടത്. ജനാധിപത്യവും പൗരാവകാശവും മാത്രമല്ല രാജ്യത്തിന്‍െറ സമ്പദ്ഘടനയും കൃഷി, തൊഴില്‍ മേഖലകളും മോദി സര്‍ക്കാര്‍ തകര്‍ത്തെന്ന് ആന്‍റണി ആരോപിച്ചു. വരള്‍ച്ച മൂലം ഗ്രാമീണര്‍ നാടുവിടുന്നത് കാണാതെ പ്രതികാര രാഷ്ട്രീയം ഏക പരിപാടിയാക്കുകയാണ് മോദി സര്‍ക്കാര്‍. കേരളത്തെ ഗുജറാത്തിന് സമാനമാക്കുമെന്നാണ് മോദിയുടെ വാഗ്ദാനം. മനുഷ്യ വിഭവ വിനിയോഗത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെങ്കില്‍ ഗുജറാത്തിന്‍െറ സ്ഥാനം 12 ആണ്. ചില വന്‍കിട വ്യവസായികളെ സഹായിക്കുന്നതൊഴിച്ചാല്‍ സാധാരണക്കാരന്‍െറ ജീവിതം ഗുജറാത്തില്‍ പരമ ദയനീയമാണ്. കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന് കരുതി ഒരുപറ്റം കേന്ദ്രമന്ത്രിമാരും ബി.ജെ.പി എം.പിമാരും കേരളത്തില്‍ തമ്പടിച്ചിട്ടുണ്ട്. വേണ്ടിവന്നാല്‍ കേന്ദ്ര മന്ത്രിസഭായോഗം കേരളത്തില്‍ ചേരാം. ഇതുകൊണ്ടൊന്നും ഒറ്റ സീറ്റ് കിട്ടില്ളെന്ന് ആന്‍റണി പറഞ്ഞു. അഞ്ചുവര്‍ഷത്തെ രാഷ്ട്രീയ വനവാസം കൊണ്ടും സി.പി.എം പഠിച്ചില്ളെന്നും അക്രമ രാഷ്ട്രീയം വെടിഞ്ഞില്ളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ വീണ്ടും ഭരണത്തിലത്തെിയാല്‍ അക്രമത്തിന്‍െറ തിരിച്ചു വരവാകും. -ആന്‍റണി പറഞ്ഞു. 10 വര്‍ഷം കൊണ്ട് മദ്യനിരോധമെന്നതാണ് യു.ഡി.എഫ് നയം. എല്‍.ഡി.എഫിന് എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.എന്നാല്‍, വെള്ളാപ്പള്ളി നടേശനെതിരായ ആന്‍റണിയുടെ വിമര്‍ശം മൃദുവായിരുന്നു. നാട്ടുകാരാണെന്നും കെ.എസ്.യുവില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പറഞ്ഞ ആന്‍റണി, ഇപ്പോള്‍ അദ്ദേഹത്തിന് വഴി തെറ്റിയെന്നും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.