കുന്നംകുളം: യു.ഡി.എഫ് സ്ഥാനാര്‍ഥി സി.പി. ജോണിനുവേണ്ടി മക്കളായ അപര്‍ണ, അഞ്ജന എന്നിവര്‍ പ്രചാരണത്തില്‍ സജീവം. ‘അപ്പമ്മ’ റോസ ടീച്ചര്‍ പഠിപ്പിച്ച കുന്നംകുളത്തെ നിരവധിപേരെയും ഈ യാത്രക്കിടെ കണ്ട് പരിചയപ്പെടാനായെന്ന് ഇവര്‍ പറഞ്ഞു. ചെല്ലുന്നിടത്തെല്ലാം വലിയ ബഹുമാനമാണ് ലഭിക്കുന്നത്. കഴിഞ്ഞമാസം 21 മുതല്‍ അഞ്ജനയും 30 മുതല്‍ അപര്‍ണയും കുന്നംകുളത്ത് തമ്പടിച്ച് ‘അപ്പക്ക് വേണ്ടി ’ ചൂടേറിയ വോട്ടുതേടലിലാണ്. ഡല്‍ഹി അംബേദ്കര്‍ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിനിയാണ് അഞ്ജന. മധ്യപ്രദേശിലെ ആദിവാസികളുടെ പ്രശ്നങ്ങളാണ് പഠനവിഷയം. മൂത്തമകള്‍ അപര്‍ണ യു.കെയിലെ യൂനിവേഴ്സിറ്റി ഓഫ് സഫക്സിലെ ഗവേഷണ വിദ്യാര്‍ഥിനിയാണ്. രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 12.30 വരെയും വൈകീട്ട് നാല് മുതല്‍ എട്ട് വരെയുമാണ് ഗൃഹസന്ദര്‍ശനം. കേന്ദ്രങ്ങളിലെ യു.ഡി.എഫ് പ്രവര്‍ത്തകരാണ് ഇവരെ നയിക്കുന്നത്. സി.പി. ജോണിന്‍െറ ഭാര്യ അരുണയും കുന്നംകുളത്ത് പ്രചരണത്തിനത്തെിയിട്ടുണ്ട്. കടുത്ത പോരാട്ടമാണെങ്കിലും ഇക്കുറി വിജയം ഉറപ്പാകുമെന്നാണ് വോട്ടര്‍മാര്‍ ഇവര്‍ക്ക് നല്‍കുന്ന പ്രതീക്ഷ. അപര്‍ണയോടൊപ്പം ഭര്‍ത്താവ് തോമാസ് ന്യൂട്ടന്‍ ലൂയിസും വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.