കുന്നംകുളം: കടവല്ലൂര്‍ പഞ്ചായത്തിലെ കൊരട്ടിക്കര വട്ടമാവ് കോളനിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിനുനേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പത്ത് സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍. വട്ടമാവ് സ്വദേശികളായ കടവാരത്ത് പുഷ്പരാജന്‍ (37), വളപ്പില്‍മാരില്‍ അനീഷ് (31), കല്ലിപറമ്പില്‍ സന്തോഷ് (34), കുണ്ടില്‍ വീട്ടില്‍ സന്തോഷ് (33), കിഴക്കേ വളപ്പില്‍ വിനോദ് (43), മാനംകണ്ടത്ത് ഞാലില്‍ അഭിലാഷ് (34), നമ്പിടിയാട്ടില്‍ വിജീഷ് (33), തോപ്പില്‍ മനോജ് (33), വളപ്പില്‍ മാരില്‍ നിഖില്‍ (24), ചെരുത്തുടി പറമ്പില്‍ ഗിരീഷ് (25) എന്നിവരെയാണ് സി.ഐ വി.എ. കൃഷ്ണദാസ്, എസ്.ഐ ടി.പി. ഫര്‍ഷാദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. കെ.കെ. അനീഷ്കുമാറിന്‍െറ പ്രചാരണ പര്യടനത്തിലെ വാഹനവ്യൂഹമാണ് ആക്രമിക്കപ്പെട്ടത്. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരായ ചൂണ്ടപുരക്കല്‍ അവനീഷ്, വലിയ വളപ്പില്‍ കൃഷ്ണപ്രസാദ്, കരിക്കാട് കോത്തുള്ളി സുനില്‍കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. വട്ടമാവ് കോളനിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിച്ചതിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.