തൃശൂര്‍: വനംവകുപ്പ് സംരക്ഷിച്ചുവന്ന മരം വീണ് വീട് തകര്‍ന്നപ്പോള്‍ മരണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ദലിത് കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ പണമില്ളെന്ന് സര്‍ക്കാര്‍. വരന്തരപ്പിള്ളി വേലൂപ്പാടം അഞ്ചാം വാര്‍ഡിലെ പള്ളത്തേരി വീട്ടില്‍ ലളിതയുടെ പരാതിക്കാണ് സര്‍ക്കാറിന്‍െറ മറുപടി. വനംവകുപ്പിന്‍െറ ഭൂമിയില്‍ ഉപയോഗാവകാശ അനുമതി പ്രകാരമുള്ള ഭൂമിയില്‍ ലളിതയും, പ്രായമായ അമ്മയുമാണ് താമസം. വനംവകുപ്പ് സംരക്ഷിച്ചിരുന്ന കൂറ്റന്‍ മരം 2015 ജൂണ്‍ 26ന് വീശിയ ശക്തമായി കാറ്റില്‍ കടപുഴകി ഓട് മേഞ്ഞ വീടിനു മുകളില്‍ വീണു. ലളിതയുടെ അമ്മുടെ കൈക്കും ശരീരത്തിനും പരിക്കേറ്റു. അപകടമുണ്ടായ ഉടന്‍ വനം വകുപ്പും, നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും, പഞ്ചായത്തും, പ്രഫ.രവീന്ദ്രനാഥ് എം.എല്‍.എയുമെല്ലാം സഹായത്തിനത്തെി. ഇരുവരെയും സമീപത്തെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റി. പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ആവശ്യപ്പെട്ട് ലളിത അടുത്ത ദിവസം തന്നെ സര്‍ക്കാറിന് അപേക്ഷ നല്‍കി. അപേക്ഷയില്‍ വനംവകുപ്പും, പഞ്ചായത്തും, റവന്യൂ വകുപ്പും റിപ്പോര്‍ട്ട് നല്‍കി. അപേക്ഷയുമായി ബന്ധപ്പെട്ട് നിരവധി തവണ കലക്ടറേറ്റിലും, റവന്യൂ വകുപ്പിലും അന്വേഷണം നടത്തിയെങ്കിലും നടപടിയെ കുറിച്ച് വ്യക്തതയുണ്ടായില്ല. ഒടുവില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പട്ടികജാതി കമ്മിഷന് നല്‍കിയ പരാതിയില്‍ സര്‍ക്കാറിന് നോട്ടീസ് അയച്ചുവെങ്കിലും നടപടിയായില്ല. ഇതിനിടെ കൈക്കും ശരീരത്തിനും പരിക്കേറ്റ അമ്മയുടെ ചികില്‍സയും സംരക്ഷണവുമായി ലളിതക്ക് മറ്റ് ജോലികള്‍ക്കൊന്നും പോകാനാവാതെയും വന്നതോടെ തീരാദുരിതത്തിലായി. മരംവീണ് തകര്‍ന്ന വീട് നന്നാക്കിയെടുക്കാന്‍ പലരെയും സമീപിച്ചു. പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരായ രാജു തെക്കുടനും, ബാബു കാളക്കല്ലും നടത്തിയ ശ്രമത്തിലായിരുന്നു അപേക്ഷകള്‍ നടപടികളിലേക്ക് കടന്നത്. നഷ്ടപരിഹാര തുകയായി 95,100 രൂപ അനുവദിച്ചിട്ടുണ്ടെന്നും, നിലവില്‍ പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയില്‍ തുക അവശേഷിക്കുന്നില്ളെന്നും, സര്‍ക്കാറില്‍ നിന്ന് ഫണ്ട് ലഭ്യമായാല്‍ അനുവദിക്കുമെന്നുമാണ് ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ഇവര്‍ക്ക് മറുപടി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.