ശ്രീനാരായണപുരത്ത് വീണ്ടും വീടുകള്‍ക്കുനേരെ ആക്രമണം

കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരത്ത് വീടുകള്‍ക്കുനേരെ വീണ്ടും ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ എസ്.എന്‍ പുരം അഞ്ചാംപരുത്തിയില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയാണ് കല്ളേറുണ്ടായത്. ഇരു വീടുകളുടെയും ജനല്‍ ചില്ലുകളും കാറിന്‍െറ ചില്ലും തകര്‍ന്നു. 25ാംകല്ല് പടിഞ്ഞാറ് പൂവ്വത്തുംകടവില്‍ നവീന്‍െറ വീടിനുനേരെയാണ് ആദ്യം കല്ളേറുണ്ടായത്. അരമണിക്കൂറിന് ശേഷമാണ് തണ്ടാശ്ശേരി സന്തോഷിന്‍െറ വീടിനുനേരെ ആക്രമണമുണ്ടായത്. കല്ളേറില്‍ സന്തോഷിന്‍െറ ഭാര്യ ഉദയയുടെ കൈക്ക് മുറിവേറ്റു. നാലാം തവണയാണ് സന്തോഷിന്‍െറ വീടിനുനേരെ കല്ളേറുണ്ടാകുന്നത്. ഏതാനും ദിവസം മുമ്പ് അഞ്ചാംപരുത്തിയില്‍ രണ്ട് വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായിരുന്നു. ആമണ്ടൂര്‍ മുഹ്യിദ്ദീന്‍ മസ്ജിദിനുനേരെ കഴിഞ്ഞ 21ന് നടന്ന ആക്രമണതിന്‍െറ അന്വേഷണം നടക്കുന്നതിനിടെയാണ് ദിവസങ്ങള്‍ക്കകം വീടുകള്‍ക്കുനേരെ കല്ളേറുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.