തൃശൂര്‍: തേക്കിന്‍കാടിന്‍െറ കല്ല് വിരിച്ച നടപ്പാത പൂരത്തിന് മുമ്പ് പൂര്‍ത്തിയാവാന്‍ സാധ്യതയില്ല. പൂരത്തിന് മുമ്പ് സജ്ജമാകും വിധത്തിലാണ് പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നതെന്നായിരുന്നു ടൂറിസം വകുപ്പിന്‍െറ പ്രഖ്യാപനം. എന്നാല്‍, ഒരുമാസം മാത്രം അവശേഷിക്കേ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നത് സംശയകരമാണെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. മൂന്നുകോടി ചെലവിലാണ് സ്വരാജ് റൗണ്ടില്‍ തേക്കിന്‍കാടിനോട് ചേര്‍ന്നുള്ള ഇന്നര്‍ ഫുട്പാത്ത് സൗന്ദര്യവത്കരിക്കുന്നത്. ഇതോടൊപ്പമാണ് ഫുട്പാത്തുകളിലെ തകര്‍ന്ന ബാരികേഡുകളും പരസ്യബോര്‍ഡുകളും പൂരത്തിനൊരുങ്ങുന്ന നഗരത്തിന്‍െറ മുഖം വികൃതമാക്കുന്നത്. ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് സര്‍ക്കാറും കോര്‍പറേഷനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിയമങ്ങള്‍ കാറ്റില്‍പറത്തി ഒരു നിയന്ത്രണവുമില്ലാതെ ബോര്‍ഡുകള്‍ ഉയരുകയാണ്. സ്വരാജ് റൗണ്ടിലെ ഒൗട്ടര്‍ ഫുട്പാത്തില്‍ എ.ഡി.ബി പദ്ധതിയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ ഓരോ വര്‍ഷത്തിലും പൂരത്തിരക്കില്‍ ഓരോ ഭാഗങ്ങളിലായി തകര്‍ന്നു വീഴും. കുറെ വര്‍ഷങ്ങളായി ഈ അവസ്ഥ തുടരുകയാണ്. എന്നാല്‍, തകര്‍ന്ന ഭാഗങ്ങള്‍ പുന$സ്ഥാപിക്കാനോ അറ്റകുറ്റപ്പണികള്‍ക്കോ ഒരു നടപടിയും കോര്‍പറേഷന്‍ കൈക്കൊള്ളാറില്ല. രണ്ടുവര്‍ഷം മുമ്പ് അവ റിപ്പയര്‍ ചെയ്ത് പരസ്യം വെക്കാന്‍, ക്രമവിരുദ്ധമായി പരസ്യ ഏജന്‍സിക്ക് അവകാശം നല്‍കിയതാണെങ്കിലും പരസ്യങ്ങള്‍ വെച്ചതല്ലാതെ തകരാര്‍ പരിഹരിച്ചില്ല. കരാര്‍ പ്രകാരം കോര്‍പറേഷന് നല്‍കേണ്ട പണവും നല്‍കിയില്ല. കൗണ്‍സിലില്‍ ഇതുസംബന്ധിച്ച് ചോദ്യമുയര്‍ന്നതിനെ തുടര്‍ന്ന് കരാര്‍ റദ്ദാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചുവെങ്കിലും നടപടി ഉണ്ടായിട്ടില്ല. റോഡരികില്‍ നശ്ചിത ദൂരം വരെ എല്ലാവിധ പരസ്യബോര്‍ഡുകളും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും അവ നിയന്ത്രിക്കാന്‍ നടപടി ഉണ്ടാകുന്നില്ല. കല്ല് പതിച്ച് നടപ്പാത സൗന്ദര്യവത്കരിക്കാനൊരുങ്ങുമ്പോള്‍ നടപ്പാതയില്‍ പൊലീസിന്‍െറയും വിവിധ പരസ്യക്കാരുടെയുമെല്ലാം ബോര്‍ഡ് സ്ഥാപിച്ച കാലുകള്‍ നില്‍ക്കുന്നുണ്ട്. പലതും തുരുമ്പിച്ച് തകര്‍ന്ന് വീഴാറായതും മറിഞ്ഞ് വീണതുമുണ്ട്. ഇതൊന്നും നീക്കാതെയാണ് ഇപ്പോള്‍ കല്ല് വിരിക്കുന്നതിന് മുമ്പായുള്ള കോണ്‍ക്രീറ്റിങ് നടത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.