മണിയുടെ മരണം; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തിന് പിന്നിലെ യാഥാര്‍ഥ്യം കണ്ടത്തെുന്നതിന് ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം വ്യാപകമായി. മണിയുടെ മരണത്തെക്കുറിച്ച് അദ്ദേഹത്തിന്‍െറ കുടുംബത്തിനും ജനങ്ങള്‍ക്കും ഒട്ടേറെ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന് ബി.ഡി. ദേവസി എം.എല്‍.എ പറഞ്ഞു. നീതി ലഭിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകണം. പ്രതികൂലമായ സാഹചര്യങ്ങളിലൂടെ വളര്‍ന്നുവന്ന മണി ആത്മഹത്യ ചെയ്യില്ല. തലേദിവസം പാഡിയില്‍ ഉണ്ടായിരുന്നവരെയെല്ലാം ചോദ്യം ചെയ്ത് സത്യം പുറത്തുകൊണ്ടുവരണം. അന്വേഷണം തൃപ്തികരമല്ളെങ്കില്‍ സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പി.കെ. ഗിരിജാവല്ലഭന്‍, ടി.പി. ജോണി, ടി.എ. ജോണി എന്നിവര്‍ സംസാരിച്ചു. മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ ദുരൂഹതകള്‍ മാറ്റണമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അതിരപ്പിള്ളിയിലെ വാട്ടര്‍തീം പാര്‍ക്കില്‍ മണിയുമായുള്ള കൈയേറ്റം, ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായുള്ള സംഘര്‍ഷം, കൂടപ്പുഴ ക്ഷേത്രത്തിലെ പൊലീസുകാരുമായുള്ള കശപിശ എന്നീ സംഭവങ്ങള്‍ക്ക് മരണവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം. മണ്ഡലം പ്രസിഡന്‍റ് വി.എം. ടൈസണ്‍, സെക്രട്ടറി പി.വി. വിവേക്, അനില്‍ കദളിക്കാടന്‍, മധു തുപ്രത്ത്, കെ.കെ. സന്തോഷ് എന്നിവര്‍ സംസാരിച്ചു. യഥാര്‍ഥ കുറ്റവാളികളെ കണ്ടത്തെി തക്കതായ ശിക്ഷ നല്‍കണമെന്ന് കേരള ഹിന്ദു സാംബവര്‍ സമാജം ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണിയുടെ മരണത്തില്‍ അനുസ്മരണയോഗം ചേര്‍ന്നു. രക്ഷാധികാരി കെ.ആര്‍. കേളപ്പന്‍, ടി.വി. മധുസൂദനന്‍, ഷിജു കോടാലി, സതീശന്‍, കെ.കെ. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് സമന്വയയുടെ അടിയന്തരയോഗം ആവശ്യപ്പെട്ടു. കീടനാശിനിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മരണത്തിലെ ദുരൂഹത നീക്കണം. വര്‍ക്കിങ് പ്രസിഡന്‍റ് വില്‍സന്‍ കല്ലന്‍, സെക്രട്ടറി ജോഷി പുത്തരിക്കല്‍, കെ.എ. പാവുണ്ണി, എം.എ. ഷക്കീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉന്നതതല സംഘം അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണിയുടെ ഒൗട്ട്ഹൗസില്‍വന്ന് താമസിച്ച കുപ്രസിദ്ധ കൊലയാളികളുള്‍പ്പെടെയുള്ളവരെപ്പറ്റി പ്രത്യേക അന്വേഷണം നടത്തണം. മരണത്തിന് ഉത്തരവാദികളെ കണ്ടത്തെണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രക്ഷോഭം സംഘടിപ്പിക്കും. മണ്ഡലം പ്രസിഡന്‍റ് ടി.വി. ഷാജി, കെ.പി. ജോര്‍ജ്, കെ.എ. സുരേഷ്, കെ.വി. അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.