തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ ചോദ്യം ചെയ്യാനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇവര്‍ക്ക് പുറമെ, മണിയുടെ മേക്കപ്പ്മാനെയും ചോദ്യം ചെയ്യാനായി രാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിക്കുന്നതിനു തലേദിവസം രാത്രി നടന്ന മദ്യസല്‍ക്കാരത്തിനിടെ മണി വാറ്റുചാരായം കഴിച്ചിരുന്നില്ളെന്നാണ് കസ്റ്റഡിയിലുള്ള ഇവരുടെ മൊഴി. ചോദ്യം ചെയ്തപ്പോള്‍ കസ്റ്റഡിയിലുള്ള എല്ലാവരും ഈ കാര്യമാണ് പറഞ്ഞതെന്നും അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അതാണ് പൊലീസിനെയും കുഴക്കുന്നത്. അതേസമയം, പാഡിയില്‍ ചാരായം ഉണ്ടായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചു. ചാരായം നിര്‍മിച്ചതായി സംശയിക്കുന്ന വരന്തരപ്പിള്ളി സ്വദേശി ജോയിയെ (45) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍, താന്‍ വാറ്റുചാരായത്തില്‍ കീടനാശിനി കലര്‍ത്താറില്ളെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. പാഡിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച നടത്തിയ അരിച്ചുപെറുക്കിയുള്ള അന്വേഷണത്തില്‍ കണ്ടത്തെിയ കീടനാശിനിക്കുപ്പികളാണ് ഈ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഇവിടെ കീടനാശിനിക്കുപ്പികള്‍ വരാനിടയായ സാഹചര്യമാണ് പൊലീസിനെ കുഴക്കുന്നത്. പാഡിയിലെ ചെടികള്‍ക്ക് കീടനാശിനി ഉപയോഗിക്കാറില്ളെന്നാണ് മണിയുടെ മാനേജറുടെ മൊഴി. അങ്ങനെയിരിക്കെ അവിടെ കീടനാശിനിയുടേതെന്ന് സംശയിക്കുന്ന കുപ്പികള്‍ വന്നതെങ്ങനെയെന്നാണ് ചോദ്യം. വാറ്റുചാരായത്തിലൂടെയാണ് കീടനാശിനി എത്തിയതെന്നായിരുന്നു ആദ്യ നിഗമനം. അതോടൊപ്പം മണി ആശുപത്രിയിലായ സമയത്ത് അദ്ദേഹം ഗള്‍ഫില്‍ പോയെന്ന നിലയിലുള്ള പ്രചാരണം സുഹൃത്തുക്കള്‍ നടത്തിയതും ചാക്കുകളിലായി ചില സാധനങ്ങള്‍ പാഡിയില്‍നിന്നും കടത്തിയതുമെല്ലാം എന്തൊക്കെയോ നടന്നുവെന്ന സംശയം വര്‍ധിപ്പിക്കുന്നു. മണിയുടെ പാഡിയില്‍ മദ്യപിച്ചിട്ടില്ളെന്ന നടന്മാരുടെ മൊഴിയും തെറ്റാണെന്ന് തെളിയുകയാണ്. കസ്റ്റഡിയിലുള്ളവരുടെ ചോദ്യം ചെയ്യല്‍ തുടരുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മണി ആത്മഹത്യ ചെയ്യാന്‍ സാധ്യത തീരെ ഇല്ളെന്നാണ് പൊലീസ് നിഗമനം. കീടനാശിനിയുടെ ഉറവിടമാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കീടനാശിനി മണിയുടെ ശരീരത്തില്‍ മാത്രം കണ്ടത്തെിയതും പൊലീസിനെ സംശയത്തിലാഴ്ത്തുന്നു. കൂടെ ഉണ്ടായിരുന്നവരും മദ്യപിച്ചിട്ടുണ്ടെന്നിരിക്കെ മണിയുടെ ശരീരത്തില്‍ മാത്രം കീടനാശിനി എങ്ങനെ എത്തിയെന്നാണ് പൊലീസിന്‍െറ സംശയം. ഇത് കണ്ടത്തെുന്നതിനാണ് വിശദമായ ചോദ്യം ചെയ്യല്‍ നടത്തുന്നത്. പാഡിയിലെ ജാതിമരങ്ങള്‍ക്ക് കീടനാശിനി തളിക്കേണ്ടതില്ളെന്നിരിക്കെ ക്ളോര്‍പൈറോഫിസ് എങ്ങനെ പാഡിയിലത്തെി എന്ന് തെളിയിക്കേണ്ടിയിരിക്കുന്നു. കീടനാശിനിയുടെ സാന്നിധ്യം ശരീരത്തിലുണ്ടാകാന്‍ രണ്ട് സാധ്യതകളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഒന്നുകില്‍ ബോധപൂര്‍വം മണിയുടെ സുഹൃത്തുക്കള്‍ കീടനാശിനി കലര്‍ത്തിയ മദ്യം നല്‍കിയതാകാം. അല്ളെങ്കില്‍ മണി സ്വയം കീടനാശിനി കഴിച്ചതാകാം. ഇത്തരമൊരു നിഗമനത്തിന്‍െറ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.