സ്വര്‍ണാഭരണങ്ങള്‍ക്ക് നികുതി; പ്രതിഷേധദിനം ആചരിച്ചു

തൃശൂര്‍: സ്വര്‍ണാഭരണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയ എക്സൈസ് നികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭരണ നിര്‍മാതാക്കാളും തൊഴിലാളികളും പ്രതിഷേധദിനം ആചരിച്ചു. ജ്വല്ലറി മാനുഫാക്ചേഴ്സ് അസോസിയേഷന്‍, മറാത്തി അസോസിയേഷന്‍, കളറിങ്, ടെസ്റ്റിങ്, ഹാള്‍മാര്‍ക്കിങ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ നിര്‍മാണശാലകളും ജ്വല്ലറികളും അടച്ചുകൊണ്ടാണ് പ്രതിഷേധദിനം ആചരിച്ചത്. തൃശൂര്‍ എരിഞ്ഞേരി അങ്ങാടിയില്‍നിന്ന് പ്രകടനമായി എത്തി കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ പ്രതിഷേധ സമ്മേളനം നടത്തി. ജെ.എം.എ സംസഥാന പ്രസിഡന്‍റ് കെ. കുരിയപ്പന്‍ അധ്യക്ഷത വഹിച്ചു. ജി.ജെ.എഫ് ഡയറക്ടറും ജെ.എം.എ മുഖ്യരക്ഷാധികാരിയുമായ പി.വി. ജോസ് ഉദ്ഘാടനം ചെയ്തു. തൃശൂരിലെ മൂന്നുലക്ഷം സ്വര്‍ണാഭരണ നിര്‍മാതാക്കളുടെ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍മന്ത്രിക്ക് ഇമെയില്‍ സന്ദേശം അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.ബി. സുകുമാരന്‍, റാഫി ആന്‍റണി, സി.എസ്. അജയകുമാര്‍, യശ്വന്ത്സേട്ട്, എ.എക്സ്. സാബു, ജെയ്സണ്‍ മാണി, തോമസ് കോനിക്കര തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.