സംരംഭകത്വ കൂട്ടായ്മ രൂപവത്കരിച്ചു: സംരംഭകത്വ പരിശീലനം മൂന്നാം ഘട്ടം തുടങ്ങി

തൃശൂര്‍: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും എന്‍റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സംരംഭകത്വ പരിശീലന പരിപാടിയുടെ മൂന്നാംഘട്ട സംസ്ഥാനതല ഉദ്ഘാടനം യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് നിര്‍വഹിച്ചു. ‘പാത്ത് ബ്രേക്കേഴ്സ്’ എന്ന പുസ്തകത്തിന്‍െറ പ്രകാശനവും ജില്ലയിലെ 360 സംരംഭകര്‍ ചേര്‍ന്ന് തുടങ്ങിയ ‘ഗേറ്റ്’ (ഗ്ളോബല്‍ അസോസിയേഷന്‍ ഓഫ് ട്രെയ്ന്‍ഡ് എന്‍റര്‍പ്രണേഴ്സ്) എന്ന സംരംഭകത്വ കൂട്ടായ്മയുടെ രൂപവത്കരണവും നടന്നു. ഇ.ഡി.ഐ.ഐ അസോസിയേറ്റ് സീനിയര്‍ ഫാക്കല്‍റ്റി വി.എസ്. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് സീനിയര്‍ ഫാക്കല്‍റ്റി ശിവന്‍ അമ്പാട്ട്, സുരേഷ് (എന്‍.എസ്.ഐ.സി), യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ ബി. ഷീജ, ജില്ലാ കോഓഡിനേറ്റര്‍ ലിജോ പനക്കല്‍, ഇ.ഡി.ഡി.ഐ പ്രോജക്ട് ഓഫിസര്‍ രാജന്‍ ടി. നായര്‍, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് റീന ബെന്നി, ഷൈമോന്‍ അമ്പൂക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.