എരുമപ്പെട്ടി: ചരിത്ര പ്രസിദ്ധമായ വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരത്തിന്‍െറ 60ാം വാര്‍ഷികത്തിന്‍െറ ഭാഗമായി വേലൂര്‍ ‘തെരിക’ സാംസ്കാരികവേദി നേതൃത്വത്തില്‍ ഒരു വര്‍ഷം നീളുന്ന കലാ സാംസ്കാരിക പരിപാടികള്‍ ആരംഭിച്ചു. സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന റാലിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ഇതോടനുബന്ധിച്ച് മാറുമറയ്ക്കല്‍ സമരത്തില്‍ പങ്കെടുത്ത നെല്ലിക്കല്‍ ജാനകി, കുറുമാലി കമലം, വെള്ളറോട്ടില്‍ മീനാക്ഷി, എന്നിവരെയും സമരത്തിന് നേതൃത്വം കൊടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കെ.എസ്. ശങ്കരന്‍ എന്നിവരെ അവരുടെ വീടുകളിലത്തെി ആദരിച്ചു. കെ.വി. പുഷ്പ, അഡ്വ. സി.കെ. കുഞ്ഞിപ്പൊറിഞ്ചു, രശ്മി സതീഷ്, വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി ദിലീപ്കുമാര്‍ എന്നിവര്‍ സമരനായികമാര്‍ക്ക് പൊന്നാട ചാര്‍ത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. നമ്പീശന്‍ ഉദ്ഘാടനം ചെയ്തു. വെള്ളറോട്ടില്‍ ജാനകി, കെ.എസ്. ശങ്കരന്‍, ഷേര്‍ളി ദിലീപ്കുമാര്‍, സാഗ മോഹന്‍, അഡ്വ. സി.കെ. കുഞ്ഞിപ്പൊറിഞ്ചു, ശ്രീദേവി ബ്രഹ്മണിയമ്മ, രാജേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നവോത്ഥാന മുന്നേറ്റത്തില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് കവി പി.എന്‍.ഗോപീകൃഷ്ണന്‍, എഴുത്തുകാരായ പി. ഗീത, കെ.വി.സുമംഗലി എന്നിവര്‍ പങ്കെടുത്ത സെമിനാറും ആറങ്ങോട്ടുകര നാടക പാഠശാലയുടെ ‘ബോണ്‍സായ്’ എന്ന നാടകവും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.