ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ നവീകരിച്ച മെഡിക്കല്‍ കോളജ് വാര്‍ഡ് തുറന്നു

തൃശൂര്‍: ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നടത്തിയ നവീകരണം പൂര്‍ത്തിയായി. ജോയ് ആലുക്കാസ് ഗ്രൂപ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ജോയ് ആലുക്കാസും ജോളി സില്‍ക്സ് മാനേജിങ് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസും ചേര്‍ന്ന് വാര്‍ഡ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു. ജോയ് ആലുക്കാസ് മുഖ്യപ്രഭാഷണം നടത്തി. ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോഓഡിനേറ്റര്‍ പി.പി. ജോസ്, ഒബ്സ്ടെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി എച്ച്.ഒ.ഡി ഡോ. കെ.ജെ. ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഷംസാദ് ബീഗം സ്വാഗതം പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ് പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി വാര്‍ഡ് ഫൗണ്ടേഷന്‍ ഏറ്റെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.