തൃശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച നാലുപേര്‍ക്ക് ഡെങ്കിപ്പനിയും രണ്ടുപേര്‍ക്ക് മലമ്പനിയും സ്ഥിരീകരിച്ചു. പനി ബാധിച്ച് 1,131 പേരാണ് ചികിത്സ തേടിയത്. ഇവരില്‍ 34 പേര്‍ക്ക് കിടത്തിച്ചികിത്സ നിര്‍ദേശിച്ചു. 343 പേര്‍ക്ക് വയറിളക്കമുണ്ട്. ഇതില്‍ 11 പേര്‍ കിടത്തിച്ചികിത്സയിലാണ്. രണ്ടുപേര്‍ക്ക് ചിക്കന്‍പോക്സുണ്ട്. കൊടുങ്ങല്ലൂരിലും തളിക്കുളത്തും രണ്ടുപേര്‍ക്ക് വീതമാണ് ഡെങ്കിപ്പനി ബാധിച്ചത്. ഇരിങ്ങാലക്കുടയിലാണ് മലമ്പനി. എന്നാല്‍, ഇത് മാരകമായ വിഭാഗത്തിലുള്ളതല്ല. തൃപ്രയാറിലും എരുമപ്പെട്ടിയിലുമാണ് ചിക്കന്‍പോക്സുള്ളത്. ജില്ലയില്‍ ഈ വര്‍ഷം 48 പേര്‍ക്ക് മലമ്പനി ബാധിച്ചിട്ടുണ്ട്. ഇതില്‍ 14 കേസുകള്‍ മാരക വകഭേദമായ പ്ളാസ്മോഡിയം ഫാല്‍സിപ്പാരം ബാധിച്ചതാണ്. ജൂണില്‍ മാത്രം 22 പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. 83 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ജൂണില്‍ 33 ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു. ഈമാസം 26,287 പേര്‍ക്കാണ് പനി ബാധിച്ചത്. ഇതില്‍ 781 പേരെ കിടത്തിച്ചികിത്സിച്ചു. 7,338 പേര്‍ക്കാണ് വയറിളക്കം റിപ്പോര്‍ട്ട് ചെയ്തത്. 22 പേരെ കിടത്തിച്ചികിത്സിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.