തൃശൂര്‍: ശക്തന്‍ നഗര്‍ ഇരട്ടച്ചിറ ശിവക്ഷേത്രവും പൊലീസും തമ്മിലുള്ള മതില്‍ നിര്‍മാണത്തര്‍ക്കം മന്ത്രി വി.എസ്. സുനില്‍ കുമാറിന്‍െറ ഇടപെടലോടെ പരിഹരിച്ചു. പൊലീസിനെയും ദേവസ്വത്തെയും മന്ത്രി ധാരണയില്‍ എത്തിച്ചതോടെ പ്രശ്നം തീര്‍ന്ന് മതില്‍ നിര്‍മാണം തുടങ്ങി. ഐ.ജി ഓഫിസ് കോമ്പൗണ്ടില്‍ നിന്നുള്ള വെള്ളം ഒഴുകുന്നത് സംബന്ധിച്ച് ഇരട്ടച്ചിറ ദേവസ്വം അധികൃതരും പൊലീസും തമ്മില്‍ തര്‍ക്കത്തിലായിരുന്നു. ഐ.ജി ഓഫിസ് കോമ്പൗണ്ടില്‍നിന്നുള്ള വെള്ളം ക്ഷേത്ര പരിസരത്തേക്ക് ഒഴുകിയത്തെുന്നത് നേരത്തേ പൊലീസിന്‍െറ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി എടുത്തിരുന്നില്ല. മതില്‍ നിര്‍മാണത്തിന് ഐ.ജി ഓഫിസ് കോമ്പൗണ്ടിന്‍െറ മൂന്ന് മീറ്റര്‍ സ്ഥലം വിട്ടുനല്‍കണമെന്നായിരുന്നു ആവശ്യം. മതില്‍ നിര്‍മിച്ചാല്‍ ഐ.ജി ഓഫിസ് കോമ്പൗണ്ടില്‍ വെള്ളക്കെട്ടുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് എതിര്‍ത്തതോടെ തര്‍ക്കമായി. കലക്ടര്‍ ഇടപെട്ട്, പൊലീസ് കോമ്പൗണ്ടില്‍നിന്ന് ഒഴുകുന്ന വെള്ളം പ്രത്യേക കാന നിര്‍മിച്ച് കോര്‍പറേഷന്‍െറ പ്രധാന അഴുക്കുചാലിലേക്ക് ഒഴുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. അതുണ്ടാകാത്തതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച ദേവസ്വം അധികൃതര്‍ മതില്‍ നിര്‍മാണം ആരംഭിച്ചത്. ഇത് പൊലീസ് തടഞ്ഞു. ദേവസ്വം വീണ്ടും കലക്ടറെ സമീപിക്കുകയും സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ സിറ്റി പൊലീസ് കമീഷണര്‍ ജെ. ഹിമേന്ദ്രനാഥ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്പെഷല്‍ കമീഷണര്‍, ഡിവിഷന്‍ കൗണ്‍സിലര്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവരുമായും ചര്‍ച്ച നടത്തി. പ്രശ്നം സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രിയുടെ അടുത്തുമത്തെി. ശനിയാഴ്ച രാവിലെ തര്‍ക്കപ്രദേശം സന്ദര്‍ശിച്ച സുനില്‍ കുമാര്‍ പൊലീസിന്‍െറ ഭൂമിയും ക്ഷേത്രഭൂമിയും പകുതി വീതം വിട്ടുനല്‍കി മതില്‍ നിര്‍മിക്കണമെന്ന് നിര്‍ദേശം വെച്ചു. ഇത് ഇരു കൂട്ടരും സമ്മതിച്ചതോടെയാണ് തര്‍ക്കം തീര്‍ന്നത്. പ്രശ്നം ആളിക്കത്തിക്കാനത്തെിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ നീക്കം അതോടെ പൊളിഞ്ഞു. ക്ഷേത്രഭൂമി വിട്ടുനല്‍കാനാവില്ളെന്ന് വാദിച്ച് പ്രതിഷേധിക്കാന്‍ നോക്കിയെങ്കിലും ദേവസ്വം അധികൃതര്‍ മന്ത്രിയുടെ നിര്‍ദേശത്തെ പിന്തുണച്ചതോടെ പിരിഞ്ഞുപോവുകയല്ലാതെ അവര്‍ക്ക് വേറെ മാര്‍ഗമില്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.