ഒഴിവുദിന ക്ളാസുകള്‍ കേരളവര്‍മ വായനശാല നിര്‍ത്തി

വടക്കാഞ്ചേരി: പതിനഞ്ച് വര്‍ഷമായി കേരളവര്‍മ വായനശാലയില്‍ നടത്തിവന്ന ഒഴിവുദിന പഠനക്ളാസ് മുന്നറിയിപ്പില്ലാതെ നിര്‍ത്തിവെച്ചതില്‍ പ്രതിഷേധം ശക്തം. ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന നൃത്ത, സംഗീത, അബാക്കസ് പരിശീലനക്ളാസുകളാണ് നിര്‍ത്തിയത്. ക്ളാസുകള്‍ അപ്രതീക്ഷിതമായി നിര്‍ത്തിവെച്ച് നൂറുകണക്കിന് വിദ്യാര്‍ഥികളെ മടക്കിയയക്കുകയാണ് ചെയ്തത്. വായനശാലയുടെ പഴയ കെട്ടിടത്തിന്‍െറ ജീര്‍ണാവസ്ഥ മുന്‍നിര്‍ത്തിയാണ് ക്ളാസുകള്‍ നിര്‍ത്തിവെക്കാന്‍ ഭരണസമിതി തീരുമാനിച്ചതെന്നാണ് ഭാരവാഹികളുടെ ന്യായീകരണം. ശനിയാഴ്ച ക്ളാസ് നടത്തി ഞായറാഴ്ച മുന്നറിയിപ്പില്ലാതെ കുട്ടികളെ മടക്കിവിട്ടത് ശരിയായ നടപടിയല്ളെന്നും തീരുമാനം പുന$പരിശോധിക്കണമെന്നും വായനശാല അംഗങ്ങള്‍ കൂടിയായ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. നൂറ് വര്‍ഷത്തോളം പഴക്കമുള്ള സംസ്കാരിക പൈതൃകമായ കെട്ടിടം അറ്റകുറ്റപ്പണി നടത്താതെ പത്തു വര്‍ഷത്തിലേറെയായി ശോച്യവസ്ഥയിലാണെന്ന് കേരള വര്‍മ വായനശാല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. വായനശാല ഭരണസമിതി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടതല്ളെന്ന ഹരജി കോടതിയുടെ പരിഗണനയില്‍ നിലനില്‍ക്കെയാണ് പുതിയ വിവാദം. സംഭവത്തെക്കുറിച്ച് വായനശാല ജീവനക്കാരും രക്ഷിതാക്കളും തമ്മില്‍ മണിക്കൂറോളം വാഗ്വാദമുണ്ടായി. നഗരസഭ കൗണ്‍സിലര്‍ പി.കെ. സദാശിവന്‍ ഇടപെട്ടെങ്കിലും അപ്പോഴേക്കും വിദ്യാര്‍ഥികളില്‍ പകുതിയും മടങ്ങിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.