മൊബൈല്‍ ടവര്‍ നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്

കരൂപ്പടന്ന: ജനവാസ കേന്ദ്രമായ കരൂപ്പടന്ന പള്ളിനട സെന്‍ററിലെ സ്വകാര്യ കെട്ടിടത്തില്‍ മൊബൈല്‍ ടവര്‍ നിര്‍മിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രംഗത്തത്തെി. വര്‍ഷങ്ങള്‍ക്ക് മുമ്പും ഇതേ സ്ഥലത്ത് മൊബൈല്‍ ടവര്‍ നിര്‍മിക്കാന്‍ നീക്കം നടത്തിയിരുന്നു. അന്ന് നാട്ടുകാരും ജനപ്രതിനിധികളും എതിര്‍ത്തതിനെതുടര്‍ന്ന് പിന്‍വാങ്ങി. നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്ന മദ്റസയുടെയും പബ്ളിക് സ്കൂളിന്‍െറയും തൊട്ടടുത്തായി മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കം നിയമലംഘനമാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പി.കെ.എം. അഷ്റഫ് പറഞ്ഞു. ഒരു കിലോമീറ്റര്‍ പരിധിയില്‍ മറ്റു രണ്ടു മൊബൈല്‍ ടവറുകള്‍ ഉണ്ടായിരിക്കെ പുതിയ ടവര്‍ സ്ഥാപിക്കാനുള്ള ശ്രമം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍െറ നിര്‍ദേശങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വെള്ളാങ്ങല്ലൂര്‍ മഹല്ല് പ്രസിഡന്‍റ് സി.ഐ അബ്ദുല്‍ അസീസ് ഹാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ.കെ. മജീദ്, എം.എസ്. മുഹമ്മദാലി, കായംകുളം മുഹമ്മദ്, എ.എം. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.