തൃശൂര്‍: തിരുഹൃദയ ലത്തീന്‍ പള്ളി വിശുദ്ധ അന്തോണീസിന്‍െറ ഊട്ടുതിരുനാള്‍ ബുധനാഴ്ച ആഘോഷിക്കും. ഒരുക്കം പൂര്‍ത്തിയായി. നേര്‍ച്ചപ്പായസം, നേര്‍ച്ചഅരി, നേര്‍ച്ചപാര്‍സല്‍ തുടങ്ങിയവയുടെ കൂപ്പണ്‍ വിതരണം തുടങ്ങി. ഒന്നരലക്ഷത്തിലധികം പേര്‍ക്ക് രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണ് ഊട്ടുസദ്യ. സദ്യക്കത്തെുന്നവര്‍ക്കായി 40,000 ചതുരശ്ര അടി പന്തല്‍ ഒരുക്കി. വാഹനപാര്‍ക്കിങ്ങിനും സൗകര്യം ഏര്‍പ്പെടുത്തി. ഇക്കണ്ടവാര്യര്‍ റോഡില്‍ ജോസ് ആലുക്കാസ് കോര്‍പറേറ്റ് ഓഫിസിന് മുന്നിലെ മൈതാനി, ചിക്കാഗോ ടവറിന് സമീപമുള്ള ചിറ്റിലപ്പിള്ളി മൈതാനി, മനോരമ ജങ്ഷനിലെ വൈറ്റ്ഫീല്‍ഡ് ഓഡിറ്റോറിയം മൈതാനി, പള്ളിക്കുളത്തിന് സമീപം കാല്‍ഡിയന്‍ സെന്‍റര്‍ മൈതാനി, മാര്‍ത്ത് മറിയം വലിയ പള്ളി മൈതാനി, പുത്തന്‍പള്ളി മൈതാനി, ശക്തന്‍ നഗറിലെ എക്സിബിഷന്‍ മൈതാനി എന്നിവിടങ്ങളിലാണ് പാര്‍ക്കിങ്ങിന് സൗകര്യമുള്ളത്. രാവിലെ 6.30ന് ദിവ്യബലിക്ക് ഫാ. നോയല്‍ കുരിശിങ്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 8.30ന് ദിവ്യബലി, നൊവേന, ആരാധന. കോട്ടപ്പുറം രൂപത വികാരി ജനറല്‍ സെബാസ്റ്റ്യന്‍ ജക്കോബി മുഖ്യകാര്‍മികനാകും. 9.30ന് ആര്‍ച് ബിഷപ് മാര്‍ അപ്രേം ഊട്ടുസദ്യ ആശീര്‍വദിക്കും. 10.30ന് പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ബിനു മുക്കത്ത് ആരാധന നയിക്കും. വൈകീട്ട് മൂന്നിന് ദിവ്യബലി, നൊവേന, ആരാധന. ഫാ. ഷൈജന്‍ കളത്തില്‍ മുഖ്യകാര്‍മികനാകും. 4.30ന് ദിവ്യബലി, നൊവേന, ആരാധന. ഫാ. ജോസഫ് ഒളാട്ടുപുറം മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് ഏഴിന് പൊന്തിഫിക്കല്‍ ദിവ്യബലിക്ക് സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണി സാമി പീറ്റര്‍ അബീര്‍ മുഖ്യകാര്‍മികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.