വേങ്ങര: ഭിന്നശേഷിക്കാരന് ഗ്യാസ് സിലിണ്ടര്‍ എത്തിക്കാന്‍ വൈകി. കേരള ജനവേദി ഇടപെട്ടതിനെ തുടര്‍ന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മുമ്പാകെ എത്തിയ പരാതിയില്‍ ഗ്യാസ് ഏജന്‍സി ഉപഭോക്താവിന് 8000 രൂപ നല്‍കി ഒത്തുതീര്‍പ്പായി. പറപ്പൂര്‍ പാലാണി സ്വദേശി പിലാക്കല്‍ ഇസ്മയില്‍ 2013 ജൂണ്‍ 26ന് കോട്ടക്കല്‍ ഐ.ഒ.സി ഇന്‍ഡയിന്‍ എല്‍.പി.ജിയുടെ അംഗീകൃത വിതരണക്കാരായ കോട്ടക്കല്‍ മെഗാ ഇന്‍ഡയിന്‍ ഗ്യാസ് ഏജന്‍സിയിലാണ് സിലിണ്ടറിന് അപേക്ഷിച്ചത്. എന്നാല്‍, 2013 നവംബര്‍ 16ന് ശേഷം അഞ്ചു മാസങ്ങള്‍ കഴിഞ്ഞാണ് സിലിണ്ടര്‍ ലഭിച്ചത്. തുടര്‍ന്ന് നടന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഒത്തുതീര്‍പ്പിലത്തെിയത്. ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂറിനകം സിലിണ്ടര്‍ ഉപഭോക്താവിന്‍െറ അടുക്കളയിലത്തെണമെന്ന നിയമം പാലിക്കപ്പെട്ടില്ല. എതിര്‍ കക്ഷിയുടെ വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ളെന്നും ഫോറം കണ്ടത്തെിയിരുന്നു. ജനവേദി സംസ്ഥാന ഉപഭോക്തൃ വിഭാഗം ചെയര്‍മാന്‍ ചെമ്മാട് മലയില്‍ മുഹമ്മദ് ഹസ്സന്‍െറ ഇടപെടലാണ് പ്രശ്നം ഒത്തുതീര്‍പ്പിലത്തെിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.