ട്രോളിങ് നിരോധം 14ന് അര്‍ധരാത്രി മുതല്‍

തൃശൂര്‍: ജില്ലയുടെ തീരപ്രദേശത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട യന്ത്രവത്കൃത ബോട്ടുകള്‍ ട്രോളിങ് നിരോധം നിലവില്‍ വരുന്ന 14ന് അര്‍ദ്ധരാത്രിക്ക് ശേഷം കടലിലിറക്കാന്‍ അനുവദിക്കില്ല. കലക്ടറേറ്റില്‍ എ.ഡി.എം എം.ജി. രാമചന്ദ്രന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യേഗം ഇതുസംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കാനും നിരോധ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും തീരുമാനിച്ചു. നിശ്ചിത സമയത്തിന് മുമ്പുതന്നെ ബന്ധപ്പെട്ട ബോട്ടുകള്‍ തീരം വിട്ട് പോവുകയോ അവയുടെ സങ്കേതങ്ങളില്‍ നങ്കൂരമുറപ്പിക്കുകയോ വേണം. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ്, റവന്യൂ, പൊലീസ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.