ജില്ലയില്‍ ഒരാള്‍ക്കുകൂടി കോളറയെന്ന് സംശയം

തൃശൂര്‍: ജില്ലയില്‍ ഒരാള്‍ക്കുകൂടി കോളറയെന്ന് സംശയം. ഞായറാഴ്ച തൃശൂരിലത്തെിയ മുര്‍ഷിദാബാദ് സ്വദേശിയെയാണ് കോളറ ലക്ഷണങ്ങളുമായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാലേ രോഗം സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മുര്‍ഷിദാബാദില്‍നിന്ന് ഇയാള്‍ക്കൊപ്പം 12 പേരാണ് തൃശൂരില്‍ എത്തിയത്. മറ്റാര്‍ക്കും രോഗലക്ഷണം ഇല്ല. അവര്‍ക്ക് മുന്‍കരുതല്‍ മരുന്ന് നല്‍കിയെന്നും ഇവര്‍ താമസിച്ച സ്ഥലങ്ങള്‍ പരിശോധിച്ചെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. തൃശൂരിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍നിന്ന് കഴിച്ച ഭക്ഷണമാകും വയറിളക്കത്തിന് കാരണമെന്ന് ആദ്യം കരുതിയെങ്കിലും ഭേദമാകാതെ വന്നതോടെ ചികിത്സ തേടുകയായിരുന്നു. മനുഷ്യവിസര്‍ജ്യത്തിലൂടെയാണ് രോഗം പകരുകയെന്നും വൃത്തിയില്ലാത്ത സാഹചര്യവും രോഗിയുമായി അടുത്ത് ഇടപഴകുന്നതും രോഗം പകരാനിടയാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മഴക്കാലത്തിന് മുമ്പുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മക്കെതിരെ വിമര്‍ശമുയര്‍ന്നിരുന്നു. അതിനെ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ കോളറ ലക്ഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.