തളിക്കുളത്ത് രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി; 15 പേര്‍ നിരീക്ഷണത്തില്‍

വാടാനപ്പള്ളി: തളിക്കുളത്ത് രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ വകുപ്പ്. ഒരാള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 15 പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ രക്തസാമ്പിള്‍ പരിശോധനക്ക് അയച്ചു. പഞ്ചായത്തിലെ ഏഴ്, 13, 16 വാര്‍ഡുകളിലാണ് പനി പടരുന്നത്. പലര്‍ക്കും ചെങ്കണ്ണും ബാധിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് വേണ്ടത്ര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ളെന്നും ആക്ഷേപമുണ്ട്. പഞ്ചായത്തുതല ശുചീകരണം നടത്തിയതല്ലാതെ മറ്റൊരു പ്രവൃത്തിയും നടത്തിയില്ളെന്ന് പറയുന്നു. കാനകള്‍ വൃത്തിയാക്കിയിട്ടില്ല. തളിക്കുളം സെന്‍റര്‍, ചന്ത സെന്‍റര്‍ അടക്കം വിവിധ സ്ഥലത്തും അന്യ സംസ്ഥാനക്കാര്‍ പാര്‍ക്കുന്ന കോളനികളിലും മാലിന്യ ജലം കെട്ടികിടക്കുകയാണ്. മരുന്ന് തെളിയോ, കിണര്‍ പരിപാലനമോ നടത്തിയിട്ടില്ല. ചന്ത സെന്‍ററില്‍ മാലിന്യ ജലം കെട്ടികിടന്നതിനെതിരെ ശുചീകരണ ഉദ്ഘാടനത്തിനത്തെിയ ഗീത ഗോപി എം.എല്‍.എ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. മാലിന്യ ജലത്തിലൂടെ നടന്നാണ് എം.എല്‍.എ ഉദ്ഘാടനത്തിനത്തെിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തളിക്കുളത്ത് നടത്തിയില്ല. അന്യ സംസ്ഥാനത്തുള്ളവര്‍ താമസിക്കുന്ന വാടക കെട്ടിടത്തിലെ പൊതു കക്കൂസുകളും നിറഞ്ഞൊഴുകുകയാണ്. മാലിന്യ ജലം ഒഴുകിയിട്ടും ആരോഗ്യ വകുപ്പ് വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ളെന്നും ആക്ഷേപമുണ്ട്. അതേസമയം വിഷയൃ സബന്ധിച്ച് അടുത്ത ദിവസം പഞ്ചായത്ത് യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.