കൊടുങ്ങല്ലൂര്‍: വിസര്‍ജ്യ വസ്തുക്കളും ഭക്ഷ്യാവശിഷ്ടങ്ങളും സൂക്ഷ്മാണുക്കളുടെ സഹായത്തോടെ ജന്തുപ്ളവകങ്ങളായി മാറ്റി ചെമ്മീന് ഭക്ഷണമാക്കുന്ന കൃഷിപരീക്ഷണം വിജയം. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് സി.കെ. സുധാകരന്‍െറ രണ്ട് ഏക്കര്‍ കൃഷിയിടത്തിലാണ് 30 ശതമാനം കൃത്രിമ തീറ്റ കുറക്കാവുന്ന സാങ്കേതികവിദ്യ പരീക്ഷിച്ചത്. സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. വിസര്‍ജ്യ വസ്തുക്കളിലെയും ഭക്ഷ്യാവശിഷ്ടങ്ങളിലെയും ദുഷിച്ച വാതകങ്ങള്‍ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്താല്‍ സംസ്കരിക്കപ്പെടുന്നതിനാല്‍ മികച്ച ആവാസവ്യവസ്ഥ ഒരുങ്ങും. ചെമ്മീനുകള്‍ നന്നായി വളരും. വിളവെടുപ്പ് കാലാവധി കുറയും. തീറ്റ ചെലവും പ്രവര്‍ത്തന ചെലവും കുറയും. പരീക്ഷണ കൃഷിയിലൂടെ വിളഞ്ഞ വന്നാമി ഇനം ചെമ്മീനിന്‍െറ വിളവെടുപ്പ് പുല്ലൂറ്റ് നാരായണമംഗലം നന്ദന അക്വാഫാമില്‍ ഈമാസം 11ന് നടത്തും. സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ കൊച്ചി ജലകൃഷി കേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ അന്ന് ഉച്ചക്ക് 1.30 മുതല്‍ കൃഷിരീതിയെക്കുറിച്ച് ക്ളാസെടുക്കും. പങ്കെടുക്കാന്‍ 8547905872 നമ്പറില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.