തൃശൂര്‍: നഗരത്തിലെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മേയറുടെ നേതൃത്വത്തില്‍ വിലയിരുത്തി. ചൊവ്വാഴ്ച രാവിലെ അരിയങ്ങാടി, ജയ്ഹിന്ദ് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മേയര്‍ അജിത ജയരാജന്‍െറയും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയുടെയും നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. കാന വൃത്തിയാക്കല്‍, കാനകളുടെ അറ്റകുറ്റപ്പണി, റോഡിന്‍െറ ശോച്യാവസ്ഥ തുടങ്ങിയവ നേരിട്ടു വിലയിരുത്തി. വെള്ളക്കെട്ട് രൂക്ഷമായ തൃശൂര്‍ ഇക്കണ്ടവാര്യര്‍ - മുണ്ടുപാലം റോഡില്‍ അറ്റകുറ്റപ്പണി തുടങ്ങി. വെള്ളക്കെട്ട് പരിഹരിക്കാന്‍ ശക്തന്‍ മാര്‍ക്കറ്റിനു സമീപം കള്‍വര്‍ട്ട് നിര്‍മാണവും തുടങ്ങി. ഇക്കണ്ടവാര്യര്‍ റോഡ് ജങ്ഷനില്‍ നിലവിലുള്ള പൈപ്പ് ലൈനും, കേബ്ളുകളും മാറ്റി സ്ഥാപിക്കും. ഇതോടെ മഴവെള്ളം ഒഴുകുന്നതിനുള്ള സൗകര്യം സുഗമമാകും. അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇക്കണ്ടവാര്യര്‍ - മുണ്ടുപാലം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. രവീന്ദ്രന്‍, മറ്റു കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.