അഴീക്കോട്: നാട്ടുകാരും സഹപ്രവര്‍ത്തകരുമായ മത്സ്യത്തൊഴിലാളികളുടെ ആകസ്മിക മരണം മുനക്കല്‍ തീരത്തിനും നൊമ്പരമായി. ഇരുവരുടെയും മരണവാര്‍ത്ത കേട്ടാണ് നാടുണര്‍ന്നത്. പുലര്‍ച്ചെ 5.30ഓടെ കടലിലേക്ക് പോയ ഇവരുടെ വള്ളം അര മണിക്കൂറിനുള്ളില്‍ അഴിമുഖം കടക്കാനുള്ള ശ്രമത്തിനിടെയാണ് തിരയില്‍പ്പെട്ട് മറിഞ്ഞത്. അപകടത്തില്‍ മരിച്ച വൈപ്പിന്‍ മാലിപ്പുറം സ്വദേശിയായ അഞ്ചലശ്ശേരി പത്മനാഭന്‍ എന്ന കുട്ടന്‍ ഇരുപത് വര്‍ഷത്തിലേറെയായി കുടുംബ സമേതം മുനക്കല്‍ ബീച്ചിലാണ് താമസം. മുനക്കല്‍ വഞ്ചിക്കടവിന് സമീപം താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ അബ്ദുല്‍ ജലീല്‍ ബീച്ചിലെ മുഹ്യിദ്ദീന്‍ പള്ളി കമ്മിറ്റി സെക്രട്ടറിയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ബീച്ചിലെ സൂനാമി ദുരിതാശ്വാസ കേന്ദ്രത്തിന് സമീപം പൊതുദര്‍ശനത്തിന് വെച്ചു. അപകട വിവരമറിഞ്ഞ് നിരവധി പേരാണ് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനത്തെിയത്. സംഭവമറിഞ്ഞ് മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, എ.സി. മൊയ്തീന്‍, എം.എല്‍.എമാരായ വി.ആര്‍. സുനില്‍ കുമാര്‍, പ്രഫ. കെ.യു. അരുണന്‍, കെ.വി. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ആശുപത്രിയിലത്തെി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍, പഞ്ചായത്ത് പ്രസിഡന്‍റ് പ്രസാദിനി മോഹനന്‍, ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പില്‍, മറ്റ് ജനപ്രതിനിധികള്‍, റവന്യൂ-ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.