മാള: ജില്ലയുടെ ഭാഗമായ മാളയെ എറണാകുളം ജില്ലയുമായി ബന്ധിപ്പിക്കുന്ന പാലിശ്ശേരി പാലുപുഴ കടവ് കടക്കാന്‍ കടത്തുവഞ്ചിതന്നെ ആശ്രയം. ചാലക്കുടി പുഴക്ക് കുറുകെ തൂക്കുപാലം അനുവദിക്കണമെന്ന ആവശ്യം യാഥാര്‍ഥ്യമായില്ല. അന്നമനട പഞ്ചായത്തിലെ പാലിശ്ശേരി കടവില്‍ പഞ്ചായത്ത് കടത്തുവഞ്ചി ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി വിദ്യാര്‍ഥികളാണ് പാലുപുഴയില്‍നിന്ന് ഇക്കരെ പാലിശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തുന്നത്. മഴ ശക്തമായാല്‍ കടത്തുവഞ്ചിയെ ആശ്രയിക്കാനാകില്ല. ബസില്‍ കി. മീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചാണ് പിന്നെ ഇവര്‍ സ്കൂളിലത്തെുന്നത്. ചാലക്കുടി പുഴക്ക് കുറുകെ തൂക്കുപാലം അനുവദിച്ചാല്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരുടെ യാത്രാ ദുരിതത്തിന് പരിഹാരമാകും. നിലവില്‍ ആറ് കിലോ മീറ്റര്‍ വടക്ക് വൈന്തല കാടുകുറ്റിയിലും അത്രയും ദൂരംതന്നെ തെക്ക് കുണ്ടൂരിലും തൂക്കുപാലങ്ങള്‍ നിലവിലുണ്ട്. പൂവത്തുശ്ശേരി എളവൂര്‍ തൂക്കുപാലത്തിന് നാട്ടുകാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ചാലക്കുടി പുഴക്ക് കുറുകെ കാടുകുറ്റി, പുളിക്കടവ്, പാറക്കടവ്, കണക്കന്‍ കടവ് പാലങ്ങളാണ് നിലവിലുള്ളത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.