കുറി; ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍

കുന്നംകുളം: കുറി നടത്തിയും നിക്ഷേപം സ്വീകരിച്ചും സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തി നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. കുന്നംകുളം സപ്തമി കുറീസ് ആന്‍ഡ് ലോണ്‍സ് ചെയര്‍മാന്‍ ചെറുവത്താനി വള്ളിക്കാട്ടിരി പ്രവീണിനെയാണ് (48) എസ്.ഐ ടി.പി. ഫര്‍ഷാദ് അറസ്റ്റ് ചെയ്തത്. ചിറ്റഞ്ഞൂര്‍ തടത്തേയില്‍ കുഞ്ഞയ്യപ്പന്‍െറ ഭാര്യ അയ്യക്കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. ഈ കേസിലെ ഒന്നാം പ്രതിയായ സ്ഥാപന ഡയറക്ടര്‍ സജീഷ് ഒളിവിലാണ്. 30,000 രൂപ വീതം മൂന്ന് തവണയായി 90,000 രൂപ ഡെപ്പോസിറ്റ് വാങ്ങിച്ചിരുന്നു. കൂടാതെ രണ്ട് ലക്ഷത്തിന്‍െറ കുറിയും ഉള്‍പ്പെടെ 2,91,863 ലക്ഷം രൂപ തിരിച്ച് നല്‍കാതെ നിക്ഷേപകനെ വഞ്ചിച്ചു എന്നാണ് കേസ്. 2000 ലാണ് അയ്യക്കുട്ടി ഇവിടെ കുറി ചേര്‍ന്നത്. ഇതിനിടെ മൂന്ന് തവണയായി 90,000 രൂപ നിക്ഷേപിച്ചു. കുറി വട്ടമത്തെിയിട്ടും അടച്ച തുകയോ നിക്ഷേപത്തുകയോ തിരിച്ച് ലഭിക്കാതിരുന്നതോടെയാണ് കോടതിയെ സമീപിച്ചത്. ഇതിനിടെ രണ്ടുവര്‍ഷം മുമ്പ് കുറിക്കമ്പനി പൂട്ടി. കുറി പൂര്‍ത്തിയായിട്ടും സംഖ്യ തിരിച്ച് നല്‍കാതെ നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. കോടതി മുഖേന ഇതിനകം നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ഥാപന ഉടമയെ പിടികൂടിയ വിവരം പുറത്തറിഞ്ഞതോടെ വഞ്ചിക്കപ്പെട്ട നിരവധി പേര്‍ തിങ്കളാഴ്ച പരാതിയുമായി സ്റ്റേഷനിലത്തെി. നിരവധി പേരില്‍ നിന്ന് കുറിക്ക് പുറമെ നിക്ഷേപവും വാങ്ങിയിട്ടുണ്ട്. ഇതിനിടെ മൂന്ന് ഡയറക്ടര്‍മാര്‍ കമ്പനിയില്‍ നിന്ന് രാജിവെച്ചിരുന്നു. പണമിടപാടിലെ കൃത്രിമം കണ്ടതോടെയാണ് ഡയറക്ടര്‍മാര്‍ കമ്പനിയില്‍ നിന്ന് ഒഴിഞ്ഞിട്ടുള്ളത്. വിശ്വസിപ്പിച്ച് കുറി നടത്തി പണം തട്ടിയെടുത്ത് വഞ്ചിച്ചതിനും നിക്ഷേപ തുക തിരിച്ച് നല്‍കാതെ കബളിപ്പിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രവീണിനെ കുന്നംകുളം കോടതി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.