അവിശ്വാസം പാസായി: പുത്തന്‍ചിറയില്‍ എല്‍.ഡി.എഫ് പുറത്ത്

മാള: പുത്തന്‍ചിറ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഏകപക്ഷീയമായ എട്ട് വോട്ടുകള്‍ക്ക് പാസായി. ഇടത് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ 15അംഗ പഞ്ചായത്തില്‍ എട്ട് വോട്ടുകള്‍ക്ക് അവിശ്വാസ പ്രമേയം പാസാവുകയായിരുന്നു. ഇരുമുന്നണികള്‍ക്കും ആറ് വീതം സീറ്റുകളാണുണ്ടായിരുന്നത്. ബി.ജെ.പിക്ക് ഒരു സീറ്റും രണ്ട് സ്വതന്ത്രരുമായിരുന്നു. ഇതില്‍ കോണ്‍ഗ്രസ് വിമതന്‍ എം.പി സോണിയുടെ പിന്തുണയോടെ അദ്ദേഹത്തെ പ്രസിഡന്‍റാക്കി ഏഴ് അംഗങ്ങളുമായായിരുന്നു എല്‍.ഡി.എഫ് പഞ്ചായത്ത് ഭരിച്ചിരുന്നത്. ബി.ജെ.പിയുടെ വോട്ടും സി.പി.എം വിട്ട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കെ.വി.സുജിത് ലാലിന്‍െറ വോട്ടും യു.ഡി.എഫിന് ലഭിച്ചതോടെയാണ് എട്ട് വോട്ടുകള്‍ യു.ഡി.എഫിന് ലഭിച്ചത്. കുടുംബശ്രീനിയമനം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ അഴിമതിയും ഭരണസ്തംഭനവും നടക്കുന്നതായി ആരോപിച്ചാണ് യു.ഡി.എഫ്. അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.