ഗുരുവായൂര്‍: അങ്ങാടിത്താഴം പ്രദേശവാസികള്‍ക്ക് മാസങ്ങളായി കുടിവെള്ളം നിഷേധിച്ച വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് വീട്ടമ്മമാര്‍ അടക്കമുള്ളവര്‍ ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഗുരുവായൂര്‍ നഗരത്തില്‍ നിന്നും മാലിന്യങ്ങള്‍ ഒഴുകിയത്തെുന്ന വലിയതോടിന്‍െറ സാമീപ്യംമൂലം കുടിവെള്ള സ്രോതസ്സുകള്‍ മലിനമായ അങ്ങാടിത്താഴത്തുകാരുടെ ആശ്രയമായിരുന്ന വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണമാണ് മാസങ്ങളായി മുടങ്ങിയത്. അപൂര്‍വമായി വെള്ളം എത്തിയാല്‍ തന്നെ മലിനജലമാണ് കിട്ടുന്നതും. പലതവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ പ്രകടനമായത്തെി വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയത്. ബി.എസ്.എന്‍.എല്‍ ജങ്ഷനില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. വാട്ടര്‍ അതോറിറ്റി ഓഫിസിന് മുന്നില്‍ നടന്ന യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം.നൗഷാദ് അഹമ്മു, ജനറല്‍ കണ്‍വീനര്‍ എം.എ. ഷെഫീഖ്, മനുഷ്യാവകശ പ്രവര്‍ത്തകനായ നൗഷാദ് തെക്കുംപുറം, പി.പി.അബ്ദുസ്സലാം, പി.എം. അബ്ദുല്‍ വഹാബ്, കെ.ഷാജഹാന്‍, എ.സി. ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ അധികൃതര്‍ക്കും പരാതി നല്‍കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.