ഗുരുവായൂര്‍: സര്‍വകലാശാലകളില്‍ പരീക്ഷകള്‍ സമയത്ത് നടത്താനും ആറുമാസം മുമ്പ് തന്നെ ടൈംടേബ്ള്‍ പ്രസിദ്ധീകരിക്കാനും നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ്. പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും സ്കൂളുകള്‍ക്കും എം.എല്‍.എയുടെ ഉപഹാരം നല്‍കുന്ന ‘പ്രതിഭ 2016’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ന് പിറകിലാണ്. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വൈസ് ചാന്‍സലര്‍മാരുമായി ചര്‍ച്ചകള്‍ നടത്തിയതായും മന്ത്രി പറഞ്ഞു. കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭാധ്യക്ഷ പ്രഫ.പി.കെ. ശാന്തകുമാരി, ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, ചാവക്കാട് നഗരസഭാധ്യക്ഷന്‍ എന്‍.കെ.അക്ബര്‍, ജയരാജ് വാര്യര്‍, ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.അശോകന്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് എ.ഡി.ധനീപ്, സി.പി.എം ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ്, കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് ആര്‍.രവികുമാര്‍, മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് ആര്‍.വി. അബ്ദു റഹീം, ജി.എം.എ പ്രസിഡന്‍റ് ടി.എന്‍.മുരളി, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി ജോഫി കുര്യന്‍, ഫിറോസ് തൈപറമ്പില്‍ ഡി.ഇ.ഒ കെ.സുമതി, എ.ഇ.ഒ പി.ബി. അനില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.