മാളയിലെ ഇ-ടോയ്ലറ്റ് നിര്‍മാണം പാതിവഴിയില്‍ നിലച്ചു

മാള: സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ഇ -ടോയ്ലറ്റ് നിര്‍മാണം പാതിവഴിയില്‍ നിലച്ചു. ജലനിധി പദ്ധതിയില്‍ 14 ലക്ഷം ചെലവഴിച്ചാണ് ഇത് സ്ഥാപിക്കുന്നത്. ചുമര്, തറയിലെ ടൈല്‍സ് പാകല്‍ എന്നിവ സമയബന്ധിതമായി തീര്‍ത്തിട്ടില്ല. വൈദ്യുതിയും വെള്ളവും ഇല്ലാത്തതാണ് നിര്‍മാണം നിലച്ചതിന് കാരണമായി പറയുന്നത്. മാള സ്റ്റാന്‍ഡില്‍നിന്ന് പ്രതിദിനം നിരവധി ബസുകളാണ് സര്‍വിസ് നടത്തുന്നത്. മൂന്നുവര്‍ഷമായി വനിതകള്‍ക്ക് ടോയ്ലറ്റ് സംവിധാനമില്ല. പുരുഷന്മാരുടേതാകട്ടെ പൊട്ടിപ്പൊളിഞ്ഞതും വൃത്തിഹീനവുമാണ്. ഇവ പൊളിച്ചുനീക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പകരമായാണ് ഇ-ടോയ്ലറ്റ് സ്ഥാപിക്കുന്നത്. ആറുമാസം പിന്നിട്ടിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ പരക്കേ ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.