സീബ്രാലൈനുകള്‍ക്ക് പുല്ലുവില: റോഡ് മുറിച്ചുകടക്കുന്നത് നെഞ്ചിടിപ്പോടെ

ഗുരുവായൂര്‍: തൈക്കാട് ജങ്ഷനില്‍ കുട്ടികള്‍ സുരക്ഷിതരായി റോഡ് മുറിച്ചുകടക്കുന്നത് വീട്ടിലുള്ള രക്ഷിതാക്കളുടെ പ്രാര്‍ഥനകൊണ്ടും സമീപത്തെ ഓട്ടോ പാര്‍ക്കിലെ മനസ്സലിവുള്ള ഡ്രൈവര്‍മാരുടെ സഹായഹസ്തം കൊണ്ടും മാത്രം. ദിനേന രാവിലെയും വൈകീട്ടുമായി നൂറുകണക്കിന് സ്കൂള്‍ വിദ്യാര്‍ഥികള്‍ റോഡ് മുറിച്ചുകടക്കുന്ന ഇവിടെ ഒരു ദുരന്തം സംഭവിക്കാതിരിക്കുന്നതിനെ മഹാഭാഗ്യം എന്നേ പറയേണ്ടൂ. ഒരു കിലോമീറ്റര്‍ അകലെയുള്ള കിഴക്കേനടയിലെ റെയില്‍വേ ഗേറ്റ് തുറക്കുമ്പോള്‍ മലവെള്ള പ്പാച്ചില്‍ പോലെ ഇരമ്പിയത്തെുന്ന വാഹനങ്ങള്‍ക്കിടയിലൂടെ വേണം റോഡ് മുറിച്ചുകടക്കാന്‍. രാവിലെ 8.30 മുതല്‍ 9.05 വരെയുള്ള 35 മിനിറ്റിനുള്ളില്‍ മൂന്നുതവണയാണ് ഗേറ്റ് തുറന്നടക്കുക. ഈ സമയത്തുതന്നെയാണ് ഏറ്റവുമധികം കുട്ടികള്‍ റോഡ് മുറിച്ചുകടക്കുന്നതും. ഇതിനുപുറമെ ഗുരുവായൂര്‍ - തൃശൂര്‍ റോഡിലെ വാഹനത്തിരക്കുമുണ്ട്. ബ്രഹ്മകുളത്തുള്ള വി.ആര്‍.എ.എം.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്കും സെന്‍റ് തെരേസാസ് സ്കൂളിലേക്കുമുള്ള കുട്ടികളാണ് റോഡ് മുറിച്ചുകടക്കുന്നവരിലേറെയും. സൈക്കിളുകളുമായി പെണ്‍കുട്ടികളടക്കമുള്ളവര്‍ റോഡിനപ്പുറം കടക്കാന്‍ കാത്തുനില്‍ക്കുന്നത് സ്ഥിരം കാഴ്ചയാണ്. സീബ്രാലൈന്‍ വരച്ചിട്ടതോടെ എല്ലാം കഴിഞ്ഞുവെന്ന മട്ടിലാണ് ഗതാഗത വകുപ്പും പൊലീസും. പാഞ്ഞുപോകുന്ന വാഹനങ്ങളൊന്നും സീബ്രാലൈനിനെ കണ്ട ഭാവം നടിക്കാറില്ല. രാവിലെയുള്ള സമയത്ത് ഇവിടെ പൊലീസും ഉണ്ടാകാറില്ല. അപൂര്‍വമായി ചില ദിവസങ്ങളില്‍ ഉണ്ടാകാറുള്ള ഹോം ഗാര്‍ഡ് ആണെങ്കില്‍ ഇതൊന്നും തന്‍െറ ഡ്യൂട്ടിയല്ളെന്നനിലക്ക് ബ്രഹ്മകുളം റോഡിലേക്ക് മാറിനില്‍ക്കും. പലപ്പോഴും ഓട്ടോ ഡ്രൈവര്‍മാരാണ് കുട്ടികളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുക. ഗേറ്റ് തുറന്ന് സമയം വൈകിയത്തെുന്ന ബസുകള്‍ തൈക്കാട് ജങ്ഷനിലെ സ്റ്റോപ്പില്‍ നിര്‍ത്താതെ കടന്നുപോകുന്നതും പതിവാണ്. രാവിലെയും വൈകീട്ടും രണ്ട് പൊലീസുകാരെ ഇവിടേക്ക് നിയോഗിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇപ്പോള്‍ വൈകീട്ട് മാത്രമാണ് സ്ഥിരമായി ഒരു ഹോം ഗാര്‍ഡ് ഉള്ളത്. ഈ പ്രദേശം ഉള്‍പ്പെടുന്ന ഗുരുവായൂര്‍ സ്റ്റേഷന്‍െറ പരിധിയില്‍ ട്രാഫിക്കിന് പൊലീസിനെ നിയോഗിക്കേണ്ട പ്രദേശങ്ങള്‍ അധികമില്ല. ഗുരുവായൂരിലെ തിരക്കുള്ള പ്രദേശങ്ങളെല്ലാം ടെമ്പിള്‍ സ്റ്റേഷന്‍െറ പരിധിയിലാണ്. ഹെല്‍മറ്റ് പരിശോധിച്ച് യാത്രക്കാരന്‍െറ ജീവന്‍ രക്ഷിക്കാന്‍ പൊലീസ് കാണിക്കുന്ന ശുഷ്കാന്തി, വാഹനത്തിരക്കില്‍ അകപ്പെട്ട് ജീവന്‍ പണയം വെച്ച് റോഡ് മുറിച്ചുകടക്കുന്നവരെ സഹായിക്കാനും കാണിക്കണമെന്നാണ് ആവശ്യം. കുന്നംകുളം മേഖലയില്‍ സീബ്രാലൈന്‍ സ്ഥാപിക്കണമെന്ന് ചാവക്കാട്: കുന്നംകുളത്തെ ജനസാന്ദ്രത കുടൂതലുള്ള വിവധ പ്രദേശങ്ങളില്‍ വാഹന പകടം നിത്യസംഭവമായതിനാല്‍ റോഡിന് കുറുകെ സീബ്രാലൈന്‍ സ്ഥാപിക്കണമെന്ന് പരാതി. ചാവക്കാട് താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റി സെക്രട്ടറിയും അസി. സെഷന്‍സ് ജഡ്ജിയുമായ എന്‍. ഹരിഹരന്‍ മുമ്പാകെ പാരാ ലീഗല്‍ വളന്‍റിയര്‍ ഹിബ അനില്‍കുമാറാണ് കുന്നംകുളം പി.ഡബ്ള്യു.ഡി അസി. എന്‍ജിനീയര്‍ക്കെതിരെ പരാതി നല്‍കിയത്. കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ ചൊവ്വന്നൂര്‍ ഗുഹ ബസ്റ്റ് സ്റ്റോപ്, കൊടുവായൂര്‍ ശിവക്ഷേത്രം ബസ് സ്റ്റോപ്, കുന്നംകുളം പട്ടാമ്പിറോഡില്‍ മാര്‍ക്കറ്റ് കവാടം എന്നിവിടങ്ങളിലാണ് വാഹനാപകടം പതിവായത്. ഈ ഭാഗങ്ങളില്‍ സീബ്രാലൈന്‍ സ്ഥാപിക്കണമെന്ന പൊതുജന ആവശ്യമുയര്‍ന്നതിനത്തെുടര്‍ന്നാണ് ഹിബ അനില്‍കുമാര്‍ പരാതി നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.