കുന്നംകുളത്ത് മഞ്ഞപ്പിത്തം പടരുന്നു

കുന്നംകുളം: കുന്നംകുളം നഗരസഭാ പ്രദേശമായ കാണിപ്പയ്യൂര്‍ ലക്ഷംവീട് കോളനിയില്‍ മഞ്ഞപ്പിത്തം പടരുന്നു. ഈ മേഖലയിലെ അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും നിരവധി പേര്‍ നിരീക്ഷണത്തിലാണ്. കടുത്ത പനി ബാധിച്ച് കുന്നംകുളം താലൂക്ക് ആശുപത്രി, മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് പലരും ചികിത്സ തേടിയിട്ടുള്ളത്. രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ നാലുപേര്‍ 18 വയസ്സിന് താഴെയുള്ളവരാണ്. 10 ദിവസം മുമ്പാണ് 28കാരനായ യുവാവിന് പനി ആരംഭിച്ചത്. പിന്നീട് ചികിത്സക്കിടെ മഞ്ഞപ്പിത്തമാണെന്ന് മനസ്സിലാക്കി. കുന്നംകുളം ടൗണിലെ തട്ടുകടയില്‍നിന്നുള്ള ഭക്ഷണം കഴിച്ചാണ് അസുഖം ഉണ്ടായതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍, സമീപ വീടുകളിലെ ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം പിടിപെട്ടതോടെ കോളനി വാസികളും പരിസരത്തുള്ളവരും ഭീതിയിലാണ്. ഈ കോളനിയിലെ നഗരസഭാ പൊതുകിണറിനെയാണ് ഇവര്‍ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്നത്. കൂടാതെ, പൊതുടാപ്പുകളുമുണ്ട്. ഇതത്തേുടര്‍ന്ന് കിണറ്റില്‍ സൂപ്പര്‍ക്ളോറിനേഷന്‍ നടത്തി. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ കോളനിയില്‍ പനിയും മഞ്ഞപ്പിത്തവും പടര്‍ന്നുപിടിച്ചിട്ടും നഗരസഭാ അധികാരികളോ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരോ എത്തിനോക്കിയില്ളെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതിനിടെ ചൊവ്വന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി പരിശോധന നടത്തിയതോടെയാണ് നിരവധി പേരിലേക്ക് രോഗം പടര്‍ന്നതായി അറിയുന്നത്. അസുഖം പിടിപെട്ട് 18 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലുണ്ട്. നിരവധി പേര്‍ കടുത്ത പനിമൂലം പലയിടത്തും ചികിത്സ തേടിയിട്ടുണ്ട്. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് ഇവര്‍. ഇതിനിടെ പൊതുകിണറ്റില്‍ ക്ളോറിനേഷന്‍ നടത്തിയതോടെ വ്യാഴാഴ്ച മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നു. ഇതോടെ കോളനിയില്‍ ബോധവത്കരണത്തിനും മറ്റുമായി എത്തിയ പ്രാഥമികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ ക്ഷുഭിതരായി. ക്ളോറിനേഷന്‍ നടത്തിയതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമായതെന്ന് അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍, പൊതുകിണറ്റില്‍ മത്സ്യം വളര്‍ത്താന്‍ ആര്‍ക്കും അനുമതിയില്ളെന്നും രോഗം വെള്ളത്തിലൂടെയാണ് ഉണ്ടായിട്ടുള്ളതെന്ന് പ്രാഥമികമായി വ്യക്തമാക്കപ്പെട്ടതായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 18 വീട്ടുകാരാണ് ഈ കോളനിയില്‍ താമസിക്കുന്നത്. കോളനിയുടെ താഴ്ന്ന ഭാഗത്താണ് പൊതുകിണര്‍ സ്ഥിതിചെയ്യുന്നത്. അതിനാല്‍ത്തന്നെ കോളനിയുടെ ഉയര്‍ന്ന പ്രദേശത്തുനിന്ന് മലിനജലം ഉള്‍പ്പെടെ ഒഴുകിയത്തെി കുടിവെള്ളത്തിലേക്ക് ലയിച്ചതാകാം കാരണമെന്ന് കരുതുന്നു. പൊതുകിണറ്റിലെയും ടാപ്പിലെയും വെള്ളം പരിശോധനക്ക് എടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവരമറിഞ്ഞത്തെിയ കുന്നംകുളം നഗരസഭാ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും നാട്ടുകാര്‍ വാക്കേറ്റമുണ്ടായി. ചൊവ്വന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സലീം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ജിതേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ളോറിനേഷനും ബോധവത്കരണവും. ഇതോടനുബന്ധിച്ച് കോളനി നിവാസികള്‍ക്ക് ബോധവത്കരണവും പരിസരം ശുദ്ധിയായി സൂക്ഷിക്കാനുള്ള നിര്‍ദേശവും നല്‍കി. തിളപ്പിച്ച വെള്ളം മാത്രം കുടിക്കണമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ക്ളോറിനേഷന്‍ ഇനിയും തുടരുമെന്നും അവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.