തൃശൂര്‍: ഭിന്നശേഷിക്കാരായ കായികതാരങ്ങളെ ചൂഷണംചെയ്യുന്നുവെന്ന പരാതിയില്‍ കായിക വകുപ്പ് സെക്രട്ടറിയോട് വിശദീകരണം നല്‍കാന്‍ മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്. പാരാലിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം. കിഷോര്‍ നല്‍കിയ പരാതിയിലാണ് കമീഷന്‍ അംഗം കെ. മോഹന്‍ കുമാറിന്‍െറ നടപടി. കായികതാരങ്ങളെ പരിഗണിക്കുന്നില്ളെന്നും ഇവര്‍ക്ക് അനുവദിക്കേണ്ട ആനുകൂല്യങ്ങള്‍ വകമാറ്റുന്നുവെന്നും പരാതിയില്‍ പറയുന്നു. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കമീഷന്‍ നിര്‍ദേശിച്ചു. സ്പോര്‍ട്സ് കൗണ്‍സിലില്‍ അംഗീകാരമില്ലാത്തവര്‍ക്ക് ആനുകൂല്യം നല്‍കിയത് പരിശോധിക്കുമെന്നും കമീഷന്‍ അറിയിച്ചു. റേഷന്‍ കടകളില്‍ സ്റ്റോക്ക് വിവരം പ്രദര്‍ശിപ്പിക്കാത്തതും ബില്‍ നല്‍കാത്തതും സംബന്ധിച്ച പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ സപൈ്ള ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. മതിയായ യാത്രാരേഖകളില്ലാതെ ജയിലിലകപ്പെട്ട റോബല്‍ ഷെയ്ഖിനെ നടപടി പൂര്‍ത്തിയാക്കി ബംഗ്ളാദേശിലേക്ക് മടക്കി അയച്ചെന്ന് വിയ്യൂര്‍ ജയില്‍ അധികൃതര്‍ കമീഷനെ അറിയിച്ചു. തടവുകാരെ കോടതിയില്‍ ഹാജരാക്കുന്നതില്‍ വീഴ്ചവരുത്തുന്നെന്ന പരാതിയില്‍ മനുഷ്യാവകാശം ലംഘിക്കപ്പെടാതിരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ശ്രദ്ധിക്കണമെന്ന് കമീഷന്‍ നിര്‍ദേശിച്ചു. തടവുപ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസ് എസ്കോര്‍ട്ട് ലഭിക്കാത്തതാണ് നടപടികള്‍ക്ക് കാലതാമസം ഉണ്ടാകുന്നതെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. നേരത്തേ കമീഷന്‍ വിശദീകരണം തേടിയിരുന്നതിലാണ് സൂപ്രണ്ടിന്‍െറ മറുപടി. 79 കേസുകള്‍ പരിഗണിച്ചു. 20 കേസുകള്‍ തീര്‍പ്പാക്കി. പുതിയ 13 പരാതികള്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.