തൃശൂര്‍: നഗരത്തില്‍ വഴിയോര കച്ചവടക്കാരെ കൊള്ളയടിച്ച് ‘മാഫിയ’ തഴച്ചുവളരുന്നു. പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് സംഘം സമ്പാദിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടി പിന്തുണയുള്ളവരും ഗുണ്ടാസംഘങ്ങളും ഉള്‍പ്പെട്ട സംഘമാണ് കൊള്ളയടിക്കുന്നതെന്ന് കച്ചവടക്കാര്‍ ആരോപിക്കുന്നു. വഴിയോര കച്ചവടക്കാര്‍ക്ക് സ്ഥലം അനുവദിക്കുന്നതിനാണ് കൊള്ളയടി. എതിര്‍ത്താല്‍ കച്ചവടം നടത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നതിനാല്‍ ആരും പരാതിപ്പെടുന്നില്ല. വര്‍ഷങ്ങളായി മാഫിയ സജീവമാണെങ്കിലും തടയിടാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. കോര്‍പറേഷനുമായി ബന്ധപ്പെട്ട ചിലര്‍ക്കും മാഫിയയുമായി അവിശുദ്ധ ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ വഴിയോര കച്ചവടം നടക്കുന്ന കോര്‍പറേഷന്‍ പരിസരം, ജയ്ഹിന്ദ് മാര്‍ക്കറ്റ്, ശക്തന്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ കച്ചവടക്കാരാണ് ഗുണ്ടാപ്പിരിവിന് ഇരയാകുന്നത്. സംഘത്തിന് വന്‍ തുക നല്‍കിയാലേ കച്ചവടം നടത്താനാകൂ. ‘തറവാടക’ എന്നനിലയിലാണ് തുക ഈടാക്കുന്നതത്രേ. സ്ഥലം ചാക്കും മറ്റുമിട്ട് തങ്ങളുടെ സ്വന്തം എന്ന നിലക്ക് ഇവര്‍ അടയാളപ്പെടുത്തും. സ്ഥലം ചോദിച്ച് എത്തുന്നവരില്‍നിന്ന് തുക ഈടാക്കി കച്ചവടത്തിന് അനുമതി നല്‍കും. ഒരാളില്‍നിന്ന് ദിവസം 1,000 മുതല്‍ 2,000 രൂപ വരെ തറവാടക ഈടാക്കുന്നുണ്ടത്രേ. നഗരത്തില്‍ കച്ചവടം നടത്താന്‍ കോര്‍പറേഷന്‍ തുക ഈടാക്കുന്നില്ല. എന്നാല്‍, കോര്‍പറേഷന്‍െറ പേരിലും ഇവര്‍ പണം പിരിക്കുന്നുണ്ട്. വട്ടിപ്പലിശക്ക് കച്ചവടക്കാര്‍ക്ക് പണം നല്‍കുകയും അതും തറവാടകയും ഉള്‍പ്പെടെ വൈകുന്നേരത്തോടെ ഈടാക്കുകയുമാണ് പതിവ്. ഇവരെ വെറുപ്പിച്ച് കച്ചവടം സാധ്യമല്ലത്രേ. തമിഴ്നാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് പച്ചക്കറിയും മറ്റും കൊണ്ടുവന്ന് വില്‍ക്കുന്നവരാണ് ചൂഷണത്തിന് ഇരയാകുന്നവരില്‍ അധികവും. ശക്തന്‍നഗറില്‍ വഴിയോര കച്ചവടക്കാര്‍ക്ക് സ്ഥലം അനുവദിച്ചതിലും കച്ചവടം തടസ്സപ്പെടുത്തുന്ന ശ്രമങ്ങള്‍ക്ക് പിന്നിലും ഈ സംഘങ്ങളുടെ കരങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. ഇവിടങ്ങളില്‍ കച്ചവടക്കാര്‍ക്ക് സ്ഥലം അനുവദിച്ചതിന് പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്. മാഫിയയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്. അതിനായി കോര്‍പറേഷന്‍െറ ഇടപെടലുണ്ടാകണമെന്ന് വഴിയോര കച്ചവടക്കാര്‍ ആവശ്യപ്പെടുന്നു. കച്ചവടക്കാരന് മാനദണ്ഡപ്രകാരം സ്ഥലം അനുവദിക്കുകയും കോര്‍പറേഷന്‍െറ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യണമെന്നും തൃശൂര്‍ ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂനിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.