കൊടുങ്ങല്ലൂര്‍: സംസ്ഥാന ബജറ്റില്‍ മതിലകത്ത് റവന്യൂ ടവര്‍ സ്ഥാപിക്കാന്‍ പത്ത് കോടി രൂപ അനുവദിച്ചു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചക്കിടെയാണ് ധനമന്ത്രി ടി.എം. തോമസ് ഐസക് പണം അനുവദിച്ചതായി ഇ.ടി. ടൈസന്‍ എം.എല്‍.എയെ അറിയിച്ചത്. ബ്ളോക് ഓഫിസിന് പിന്നിലായി ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ ഭൂമിയാണ് സിവില്‍ സ്റ്റേഷനായി പരിഗണിക്കുകയെന്നും എം.എല്‍.എ പറഞ്ഞു. മതിലകം പ്രദേശത്തെ സര്‍ക്കാര്‍ ഓഫിസുകളെ ഒരുകുടക്കീഴില്‍ കൊണ്ടുവരുകയാണ് പദ്ധതിയുടെ ലക്ഷ്യം. കെ.പി. രാജേന്ദ്രന്‍ മന്ത്രിയായിരിക്കെയാണ് മതിലകത്ത് മിനി സിവില്‍ സ്റ്റേഷന്‍ എന്ന ആശയം മുന്നോട്ടുവെച്ചത്. എന്നാല്‍, ഇപ്പോഴാണ് പദ്ധതിക്ക് തുക വകയിരുത്തിയത്. നേരത്തേ മുതല്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ മതിലകം പഞ്ചായത്ത് ഓഫിസിന് സമീപത്തെ സ്ഥലം ഉള്‍പ്പെടെ നേരത്തേ പരിഗണിച്ചിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല.അതേസമയം, കയ്പമംഗലത്തിന്‍റെ ഏറെനാളായുള്ള ആവശ്യമായിരുന്നു റവന്യൂടവറെന്ന് സ്ഥലം എം.എല്‍. ഇ.ടി. ടൈസണ്‍ പറഞ്ഞു. പുതുതായി രൂപവല്‍കരിക്കപ്പെട്ട മണ്ഡലം എന്ന നിലയില്‍ നിരവധി ഓഫീസുകളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ റവന്യൂ ടവര്‍ ആവശ്യമാണ്. ടവര്‍ വരുന്നതോടുകൂടി ബ്ളോക്ക്തലത്തില്‍ നിരവധി ഓഫീസുകളുടെ ഒരു കേന്ദ്രമായി മാറാന്‍ മതിലകത്തെ റവന്യൂ ടവറിന് സാധിക്കും. സാധാരണ ജനങ്ങള്‍ക്ക് ഇത് ആശ്വാസമാകുമെന്നും എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.