അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കും

കുന്നംകുളം: നഗരസഭാ പ്രദേശത്ത് അനധികൃതമായി നടത്തിയ നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നിലവിലെ പെട്ടിക്കടകള്‍ സ്ഥലം കൈയേറി നിര്‍മാണം നടത്തിയതായും കണ്ടത്തെിയിരുന്നു. അതിനെതിരെയും നടപടി ഉണ്ടാകും. നഗരത്തിലുള്‍പ്പെടെ പെട്ടിക്കടകള്‍ അനധികൃതമായി ആരംഭിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. ഇവ ഉള്‍പ്പെടെ മുന്നറിയിപ്പില്ലാതെ പൊളിച്ചുനീക്കും. ഇത് പരിശോധിക്കാന്‍ എട്ടംഗ കൗണ്‍സില്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. നഗരസഭാ ഷോപ്പിങ് കോംപ്ളക്സുകളിലും സ്വകാര്യ കെട്ടിടങ്ങളിലും അനധികൃത നിര്‍മാണം തുടരുന്നതായി കണ്ടത്തെിയിട്ടുണ്ടെന്നും അംഗങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ഭരണകാലയളവില്‍ അനധികൃത നിര്‍മാണത്തിനെതിരെ നടപടിയെടുക്കുന്നതിന്‍െറ ഭാഗമായി കൗണ്‍സില്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ ഇടപെടല്‍ മൂലം അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞില്ളെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. അനധികൃത നിര്‍മാണം നടത്തിയ ചെറുകിട കച്ചവടക്കാരന്‍െറ പേരില്‍ നടപടിയെടുത്ത് പ്രശ്നം അവസാനിപ്പിക്കുന്ന നിലപാട് എടുക്കരുതെന്നും നിര്‍മാണ പ്രവര്‍ത്തനം അനധികൃതമായി നടത്തിയ വന്‍കിടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തുല്യനീതി നടപ്പാക്കണമെന്നും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നേരിടണം. വഴിയോര കച്ചവടക്കാര്‍ പെരുകുകയാണെന്നും അതിനെതിരായ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ ഉറപ്പുനല്‍കി. കൗണ്‍സില്‍ തീരുമാനം നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വൈസ് ചെയര്‍മാന്‍ പി.എം. സുരേഷും കെ.എ. അസീസും ആവശ്യപ്പെട്ടു. നഗരസഭയുടെ ഹൈകോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ മാറ്റുന്ന തീരുമാനത്തെച്ചൊല്ലി അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. നിലവിലെ അഡ്വ. രജിത്തിനെ മാറ്റാന്‍ ഹൈകോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ നിര്‍ദേശം കൗണ്‍സില്‍ അംഗീകാരത്തോടെയല്ളെന്നും പകരമായി പുതിയയാളെ നിയമിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ളെന്നും ആവശ്യപ്പെട്ട് ഏഴ് ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. നഗരസഭാ ഷോപ്പിങ് കോംപ്ളക്സില്‍ വ്യാപാരിയായ സ്വകാര്യവ്യക്തിക്ക് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി ചോദിച്ചുകൊണ്ടുള്ള അജണ്ട ഫയലുകളിലെ ക്രമക്കേടുമൂലം മാറ്റിവെച്ചു. പി.എം. സുരേഷ്, ഷാജി ആലിക്കല്‍, സുമ ഗംഗാധരന്‍, പി.ഐ. തോമസ്, എസ്. ശ്രീജിത്ത്, കെ.എ. അസീസ്, കെ.എ. സോമന്‍, ജയ്സിങ് കൃഷ്ണന്‍ എന്നിവരടങ്ങുന്ന എട്ടംഗ കൗണ്‍സില്‍ കമ്മിറ്റിയെയാണ് അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. വ്യവസായ ആവശ്യങ്ങള്‍ക്ക് ബഹുനില സമുച്ചയം, പട്ടികജാതി വിഭാഗക്കാര്‍ക്ക് ഫ്ളാറ്റ് നിര്‍മിക്കല്‍, തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കല്‍ ഉള്‍പ്പെടെയുള്ളവക്ക് സ്ഥലം കണ്ടത്തൊനും കൗണ്‍സില്‍ തീരുമാനിച്ചു. ചെയര്‍മാന്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഷാജി ആലിക്കല്‍, ഗീത ശശി, കെ.കെ. മുരളി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.