മാലിന്യ പ്ളാന്‍റ് നിര്‍മാണം: മാട്ടുമലയിലേക്ക് കാല്‍നട ജാഥ

ആമ്പല്ലൂര്‍: ചെങ്ങാലൂര്‍ മാട്ടുമലയില്‍ മാലിന്യ പ്ളാന്‍റ് സ്ഥാപിക്കുന്നതിനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മാട്ടുമല സംരക്ഷണ സമിതി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുടെ നേതൃത്വത്തില്‍ കാല്‍നട ജാഥ നടത്തി. സമീപ പ്രദേശങ്ങളില്‍ ലഘുലേഖ വിതരണം ചെയ്തു. പരിഷത്ത് ജില്ലാ സെക്രട്ടറി കെ.എസ്. സുധീര്‍ ഉദ്ഘാടനം ചെയ്തു. മാട്ടുമല സംരക്ഷണ സമിതി കണ്‍വീനര്‍ വി.ആര്‍. രബീഷ് അധ്യക്ഷത വഹിച്ചു. പി.എന്‍. ഷിനോജ്, വി.എ. ലിന്‍േറാ എസ്. ശിവദാസ്, കെ.കെ. അനീഷ്കുമാര്‍, സിജോ പൂനത്ത്, കെ.ജി. ലിബിന്‍, സുജിത്ത് എടശേരി, കെ.കെ. ജോസ്, എ.എം. കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ക്വാറികളുടെ പ്രവര്‍ത്തനം മൂലം തകര്‍ന്നു കൊണ്ടിരുന്ന മാട്ടുമലയെ സംരക്ഷിക്കുന്നതിനായി സുസ്ഥിര വികസന പദ്ധതിയില്‍പെടുത്തി മന്ത്രി സി. രവീന്ദ്രനാഥിന്‍െറ നേതൃത്വത്തിലാണ് നെല്ലിമല വികസിപ്പിച്ചെടുത്തത്. മാട്ടുമല കോര്‍പറേഷന് കൈമാറിയതോടെ റവന്യൂരേഖകളില്‍ നെല്ലിമല ഇല്ലാതായി. മാട്ടുമലയില്‍ മാലിന്യപ്ളാന്‍റ് വരുന്നതോടെ കുറുമാലിപ്പുഴയിലും സമീപ പ്രദേശത്തെ മുഴുവന്‍ ജലസ്രോതസ്സുകളിലും മാലിന്യം നിറയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. മാലിന്യ പ്ളാന്‍റിനെതിരെ ശക്തമായ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.