ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂരിന് അടുത്ത് വെളയനാട് ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന വ്യാജ വിദേശ മദ്യ നിര്‍മാണ കേന്ദ്രം ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് സംഘം ഞായറാഴ്ച പിടികൂടി. ദഫേദാര്‍ അനില്‍ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂര്‍ ചിറ്റേഴത്ത് വീട്ടില്‍ അനില്‍ (39), വെള്ളാങ്ങല്ലൂര്‍ ചാലിശേരി വീട്ടില്‍ ബിനോയ് (37), തിരുവഞ്ചിക്കുളം കപ്പിത്താന്‍പറമ്പില്‍ രാജേഷ് (38), അമ്പലപ്പുഴ സൗമ്യ ഭവനത്തില്‍ തോമസുകുട്ടി (26), വെള്ളാഞ്ചിറ കാഞ്ഞിരത്തിങ്കല്‍ സെലസ്റ്റിന്‍ (23), ചാലക്കുടി എലിഞ്ഞിപ്ര വെട്ടിയാടന്‍ തോമസ് (56) എന്നിവരെയാണ് ക്രൈംബ്രാഞ്ച് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 3000ഓളം ലിറ്റര്‍ സ്പിരിറ്റും ആയിരത്തോളം കുപ്പി മദ്യവും മിനി ഡിസ്റ്റിലറിയും പത്തോളം ആഡംബര കാറുകളും ജില്ലാ റൂറല്‍ പൊലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി സുരേഷ്ബാബു, എസ്.ഐ എം.പി. മുഹമ്മദ് റാഫി, എം.ജെ. ജീജോ, മാധവന്‍കുട്ടി, പത്മരാജന്‍, എ.എസ്.ഐമാരായ പി.സി. സുനില്‍, ടി.ഡി. അനില്‍, സി.പി.ഒമാരായ വി.ജി. സ്റ്റീഫന്‍, സി.ആര്‍. പ്രദീപ്, പി. ജയകൃഷ്ണന്‍, ജോബ് ചക്കാലക്കല്‍, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, ഹബീബ്, രാഗേഷ്, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, ഹബീബ്, രാഗേഷ്, സുദേവ് എന്നിവര്‍ പിടികൂടി. ജില്ലാ ക്രൈംബ്രാഞ്ച് ദിവസങ്ങളോളം നടത്തിയ രഹസ്യാന്വേഷണത്തിന്‍െറ ഫലമായാണ് സംഘത്തെ പിടികൂടിയത്. വ്യാജ വിദേശമദ്യം നിര്‍മിച്ച് സംസ്ഥാനത്ത് ഉടനീളം വിതരണം നടത്തി വരികയായിരുന്നു പ്രതികള്‍ എന്ന് പൊലീസ് സംഘം പറഞ്ഞു. സംഘത്തലവന്‍ ദഫേദാര്‍ അനിലിന്‍െറ പേരില്‍ നിരവധി സ്പിരിറ്റ് കേസുകള്‍ നിലവിലുണ്ട്. മറ്റ് പ്രതികളുടെ പേരിലും നിരവധി കേസുകളുണ്ട്. പ്രതികളില്‍ നിന്ന് 60,000 രൂപയും 30 ഓളം മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.