ഗുരുവായൂരില്‍ വീട്ടില്‍നിന്ന് 13 പവന്‍ കവര്‍ന്നു

ഗുരുവായൂര്‍: മക്കളുമായി ഡോക്ടറെ കാണാന്‍ പോയ വീട്ടമ്മ തിരിച്ചത്തെുന്നതിനിടെ വീട്ടില്‍നിന്ന് 13 പവന്‍െറ ആഭരണങ്ങള്‍ കവര്‍ന്നു. താമരയൂര്‍ ഹരിദാസ് നഗറില്‍ കൂളിയാട്ട് പുരുഷോത്തമന്‍െറ വീട്ടിലാണ് സംഭവം. പുരുഷോത്തമന്‍ ഗള്‍ഫിലാണ്. ഭാര്യ നിഷയും മൂന്ന് മക്കളുമാണ് വീട്ടിലുള്ളത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ മൂത്ത മകന് ഛര്‍ദി അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് ഇവര്‍ കുന്നംകുളത്തെ ആശുപത്രിയിലേക്ക് പോയതായിരുന്നു. മുന്നിലെ വാതില്‍ അടച്ച് ഓടാമ്പല്‍ ഇട്ടിരുന്നെങ്കിലും പൂട്ടിയിരുന്നില്ല. രാത്രി പത്തോടെ തിരിച്ചത്തെിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരകളെല്ലാം വാരിവലിച്ചിട്ടനിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ച മാലയും തടവളകളും കമ്പിവളകളുമാണ് നഷ്ടപ്പെട്ടത്. വീടിന്‍െറ പൂമുഖത്ത് മോഷ്ടാവിന്‍േറതെന്ന് സംശയിക്കുന്ന ചെരിപ്പിന്‍െറ അടയാളമുണ്ടായിരുന്നു. മുന്‍വശത്ത് തൂക്കിയിട്ട പൂച്ചട്ടി വീണുടഞ്ഞനിലയിലായിരുന്നു. ഏതാനും ദിവസം മുമ്പ് ഇവരുടെ വളര്‍ത്തുനായയെ നഷ്ടപ്പെട്ടിരുന്നു. ഗുരുവായൂര്‍ എസ്.ഐ എം.ആര്‍. സുരേഷിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.