മാള: റൂറല്‍ പച്ചക്കറി മാര്‍ക്കറ്റ് കെട്ടിടം മേല്‍ക്കൂര തകര്‍ന്ന് ശോച്യാവസ്ഥയില്‍. ഇത് പുന$സ്ഥാപിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായിട്ടില്ല. മഴക്കുമുമ്പ് ഷീറ്റുകള്‍ മേയാതിരുന്നതാണ് വിനയായത്. മേല്‍ക്കൂരയുടെ ഷീറ്റുകള്‍ തൂങ്ങിയാടി അപകടഭീഷണിയിലായിട്ടും ഭരണസമിതി തിരിഞ്ഞുനോക്കിയില്ളെന്ന് ആക്ഷേപമുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് ആറുവര്‍ഷം പിന്നിടുകയാണിന്ന്്. ഇതുവരെ പച്ചക്കറി വിപണനം തുടങ്ങിയിട്ടില്ല. വിപണനം ലക്ഷ്യമിട്ട് ഇതിനോടുചേര്‍ന്ന് തുടങ്ങിയ പച്ചക്കറി യാര്‍ഡ് അധികം വൈകാതെ നിലച്ചു. മാളക്കടവിലാണ് ഇപ്പോള്‍ ലേലം നടത്തുന്നത്. റൂറല്‍ മാര്‍ക്കറ്റ് കെട്ടിടം പഞ്ചായത്ത് അധികൃതര്‍ പിന്നീട് കടകള്‍ക്കും മറ്റും വാടകക്ക് നല്‍കുകയായിരുന്നു. കെട്ടിടത്തോടുചേര്‍ന്ന ടോയ്ലറ്റുകളും നാശം നേരിടുന്നുണ്ട്. നിലവില്‍ 15 മുറികളാണുള്ളത്. പത്തെണ്ണത്തിന് ഷട്ടറുകള്‍ ഉണ്ട്. നാലെണ്ണം വാടകക്ക് നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന മുറികള്‍ ആറുവര്‍ഷമായി ഒഴിഞ്ഞുകിടക്കുകയാണ്. 2004ല്‍ ശിലാസ്ഥാപനം നടത്തിയ കേന്ദ്രം യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് 2005 ആഗസ്റ്റില്‍ തുറന്നുകൊടുത്തെങ്കിലും ഒൗദ്യോഗിക ഉദ്ഘാടനം പിന്നീടാണുണ്ടായത്. മാര്‍ക്കറ്റ് കെട്ടിടത്തിനുള്ളില്‍ പഞ്ചായത്ത് കിണര്‍ നിലവിലുണ്ട്. കിണര്‍ ശുചീകരിക്കാനാകാത്തതിനാല്‍ വെള്ളം ഉപയോഗിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.