റെയില്‍വേ ട്രാക്കിനെ ട്രാക്കിലാക്കാന്‍ യന്തിരന്‍ റെഡി

കൊടകര: റെയില്‍വേ പാളങ്ങളിലെ മാലിന്യശേഖരണവും ശുദ്ധീകരണവും എന്നും വെല്ലുവിളിയാണ്. സാങ്കേതികവിദ്യകള്‍ നിരവധി വികസിച്ചെങ്കിലും പാളങ്ങള്‍ ശുദ്ധീകരിക്കുന്ന ജോലികള്‍ ഇന്നും തൊഴിലാളികള്‍തന്നെയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും കാര്യക്ഷമമാകുന്നില്ല. ഇതിനൊരു പരിഹാരമായി കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളുടെ കരവിരുതില്‍ ഒരു റോബോട്ട് രൂപപ്പെട്ടിരിക്കുന്നു. റെയില്‍വേ സ്റ്റേഷനില്‍ സൂക്ഷിക്കുന്ന റോബോട്ട് സമയമാകുമ്പോള്‍ തനിയത്തെന്നെ പാളത്തിലിറങ്ങും, തുടര്‍ന്ന് പണികള്‍ തുടങ്ങും. ട്രാക്കിലെ പൊടികള്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ വൃത്തിയാക്കും. വെള്ളം പമ്പ് ചെയ്ത് ട്രാക്ക് ശുചിയാക്കും. പിന്നാലെ ക്ളോറിനേഷന്‍ നടത്തി അണുവിമുക്തമാക്കും. ജോലികള്‍ ചെയ്യുന്ന സമയത്ത് ട്രെയിന്‍ വന്നാലും പേടിക്കേണ്ടതില്ല. ട്രെയിന്‍ നിശ്ചിത ദൂരത്തത്തെുമ്പോള്‍ സെന്‍സറുകള്‍ നിര്‍ദേശം നല്‍കും. റോബോട്ട് തനിയെ പാളത്തില്‍നിന്ന് കയറും. ട്രെയിന്‍ പോയിക്കഴിയുമ്പോള്‍ പാളത്തില്‍ കയറി ജോലികള്‍ തുടരും. നാല് യൂനിറ്റുകളാണ് ഈ റോബോട്ടിനുള്ളത്. ശുദ്ധീകരണത്തിനുശേഷം ടാങ്കില്‍ റോബോട്ട്തന്നെ മാലിന്യങ്ങള്‍ നിക്ഷേപിക്കും. ശുദ്ധീകരണത്തിനിടെ റെയില്‍വേ പാളത്തിലെ തടസ്സങ്ങളും അപകടസാധ്യതയും റോബോട്ട് കണ്ടത്തെും. ഏകദേശം ഒരു ലക്ഷം രൂപയാണ് റോബോട്ടിന് വിലവരുകയെന്ന് ഇതിന് പിന്നിലെ തലച്ചോറിനുടമകളായ സഹൃദയയിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം അവസാനവര്‍ഷ വിദ്യാര്‍ഥികളായ ജെസ്സെ വില്‍സണ്‍, വി.കെ.ദഹബിയ, അല്‍ന തോമസ്, ജോവ്ന ജെറ്റോ എന്നിവര്‍ പറഞ്ഞു. പ്രഫ. ജസിന്‍ ജയിംസിന്‍െറ നേതൃത്വത്തിലാണ് പ്രോജക്റ്റ് തയാറാക്കിയത്. ചൈനയിലെ ഹാര്‍ബിനില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലേക്ക് പ്രോജക്റ്റ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആഗസ്റ്റില്‍ ചൈനയിലേക്ക് പറക്കാനിരിക്കുകയാണ് വിദ്യാര്‍ഥികള്‍. പുറമെ, ഇന്ത്യന്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് വിഭാഗത്തിലേക്കും പ്രോജക്റ്റ് തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനുള്ള ചര്‍ച്ചകള്‍ക്കായി ലഖ്നോവിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. റോബോട്ടിന് നമ്മുടെ സര്‍ക്കാറിനെ കീഴടക്കാനായാല്‍ റെയില്‍വേ സ്റ്റേഷനുകള്‍ ഭാവിയില്‍ വൃത്തിയോടെ വെട്ടിത്തിളങ്ങുന്നത് കാണാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.