വടക്കേക്കാട്: മൃതിയിലേക്കടുക്കുന്ന കനോലി കനാലിനെ പഴയപ്രതാപത്തിലേക്കത്തെിക്കാന്‍ പ്രവാസി കൂട്ടായ്മ. പൊതുജനങ്ങളെ ബോധവത്കരിച്ചും ഭരണാധികാരികളില്‍ സമ്മര്‍ദം ചെലുത്തിയും കനാലിന്‍െറ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവിയൂര്‍ പ്രവാസി കൂട്ടായ്മ ഞായറാഴ്ച തുടങ്ങും. കൈയേറി നികത്തിയും മാലിന്യം തള്ളിയും മലിനമായ അവസ്ഥയിലാണ് കനാല്‍. ബ്രിട്ടീഷ് ഭരണകാലത്ത് യാത്രക്കും ചരക്ക് ഗതാഗതത്തിനുമായി നിര്‍മിച്ച കനാലിന് നാല് ബോട്ടുകള്‍ക്ക് ഒരേസമയം സഞ്ചരിക്കാനുള്ള വിസ്തൃതിയുണ്ടായിരുന്നു. കനാലിലെ മീന്‍ പിടിച്ചും കരകളില്‍ കൃഷിചെയ്തും ജീവിച്ചവര്‍ നിരവധിയായിരുന്നു. അടുത്തകാലംവരെ കുളിക്കാനും വീട്ടാവശ്യങ്ങള്‍ക്കും കനാലിനെയാണ് ആശ്രയിച്ചത്. സാമൂഹിക വിരുദ്ധര്‍ രാത്രിയുടെ മറവില്‍ മാലിന്യംതള്ളല്‍ പതിവാക്കിയതോടെ കനാല്‍ കണ്ടാല്‍ മൂക്കും കണ്ണും പൊത്തേണ്ട സ്ഥിതിയായി. കിണറുകളിലെ ഉറവ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച കനാല്‍ ഇപ്പോള്‍ ഇവയെ മലിനമാക്കുന്ന സ്ഥിതിയാണ്. ആഴവും പരപ്പും കൂട്ടി ജലഗതാഗതം, ടൂറിസം, കൃഷി വികസനം എന്നിവ നടപ്പാക്കണമെന്നാണ് പ്രവാസി കൂട്ടായ്മ ആവശ്യപ്പെടുന്നത്. കനാല്‍ കടന്നു പോകുന്ന സമീപ ജില്ലകളിലും ബോധവത്കരണത്തിന് പദ്ധതിയുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. വൈകീട്ട് നാലിന് അവിയൂര്‍ എ.എം യു.പി സ്കൂളില്‍ കെ.വി.അബ്ദുല്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കൂട്ടായ്മ പ്രസിഡന്‍റ് ആര്‍.പി.അബൂബക്കര്‍ അധ്യക്ഷത വഹിക്കും. ആകാശവാണി, ദൂരദര്‍ശന്‍ മുന്‍ മേധാവി സി.പി.രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ഭാരവാഹികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സംസാരിക്കും. പ്രവാസി ജൈവ കര്‍ഷക അവാഡ് ജേതാവ് ടി.കെ.മുഹമ്മദലിയെയും മുതിര്‍ന്ന പ്രവാസികളെയും ആദരിക്കും. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഗ്രാമത്തിലെ വിദ്യാര്‍ഥികള്‍ക്ക് പുരസ്കാരം നല്‍കും.വടക്കേക്കാട് എസ്.ഐ.മോഹിത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സമൂഹ നോമ്പ് തുറയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.