പ്രതിഷേധം ഫലിച്ചു: ബീച്ചില്‍ കരിങ്കല്ലടിക്കും

ചേറ്റുവ: കടലാക്രമണം രൂക്ഷമായ ഏത്തായ് ബീച്ചില്‍ തിങ്കളാഴ്ച മുതല്‍ കരിങ്കല്ലടിക്കുമെന്ന് കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അറിയിച്ചു. അപകടഭീഷണിയുള്ള വീടുകള്‍ക്ക് സമീപമാണ് കരിങ്കല്ലടിക്കുക. നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടും കരിങ്കല്ലടിക്കാതിരുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച കലക്ടറോടും നാട്ടുകാര്‍ പരാതി അറിയിച്ചിരുന്നു. അതേസമയം, രൂക്ഷമായ കടലാക്രമണം നേരിടുന്ന ഏങ്ങണ്ടിയൂര്‍ ഏത്തായ് അഴിമുഖം ദ്വീപില്‍ കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കുക, കടല്‍ഭിത്തി നിര്‍മിക്കുക, പൂര്‍ണമായി വീടു തകര്‍ന്നവര്‍ക്ക് സുരക്ഷിത സ്ഥലത്ത് വാസയോഗ്യമായ വീട് നിര്‍മിച്ച് നല്‍കുക, തീരമേഖലയിലെ ജനങ്ങളോടുള്ള സ്ഥലം എം.എല്‍.എ യുടെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്ന് വില്ളേജ് ഓഫിസിന് മുന്നില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍റ് ഉണ്ണികൃഷ്ണന്‍ കാര്യാട്ട്, പഞ്ചായത്തംഗം ഇര്‍ഷാദ് കെ.ചേറ്റുവ എന്നിവര്‍ അറിയിച്ചു.ധര്‍ണ ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.