ഒമ്പത് മാസമായിട്ടും പാസ് ബുക്കില്ല പ്രതിഷേധവുമായി മോട്ടോര്‍ വാഹന തൊഴിലാളികള്‍

തൃശൂര്‍: ഒമ്പതുമാസം കഴിഞ്ഞിട്ടും ക്ഷേമനിധിയില്‍ പണമടക്കുന്നതിന്‍െറ പാസ് ബുക് കിട്ടാതെ ആയിരക്കണക്കിന് മോട്ടോര്‍ വാഹന തൊഴിലാളികള്‍. പാസ്ബുക് തന്നില്ളെങ്കില്‍ പ്രശ്നമുണ്ടാക്കുമെന്ന് പറഞ്ഞപ്പോള്‍ അര മണിക്കൂറിനകം പാസ്ബുക് റെഡി. തൃശൂര്‍ ഹൈറോഡിന് സമീപത്തെ ക്ഷേമിനിധി ഓഫിസിലാണ് ഉദ്യോഗസ്ഥര്‍ മോട്ടോര്‍ വാഹന തൊഴിലാളികളെ കഴിഞ്ഞ ഒമ്പതുമാസം വട്ടം കറക്കിയത്. പാസ്ബുക് ഉടന്‍ നല്‍കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല. ആയിരക്കണക്കിന് മോട്ടോര്‍ വാഹന തൊഴിലാളികള്‍ക്കാണ് ഇനിയും പാസ് ബുക് ലഭിക്കാനുള്ളത്. സര്‍ക്കാര്‍ മാറിയതോടെ 30 താല്‍ക്കാലിക ജീവനക്കാരെ ഒറ്റയടിക്ക് മാറ്റിയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സര്‍ക്കാര്‍ മാറുന്നതിനുമുമ്പ് എന്തുകൊണ്ട് പാസ്ബുക് നല്‍കിയില്ളെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ മറുപടിയില്ല. കഴിഞ്ഞ ദിവസം കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫോറം പ്രസിഡന്‍റ് വര്‍ഗീസ് കുറ്റിക്കാടന്‍െറ നേതൃത്വത്തില്‍ ചില ഓട്ടോ ഡ്രൈവര്‍മാര്‍ ഓഫിസില്‍ ചെന്ന്് പാസ് ബുക് ആവശ്യപ്പെടുകയായിരുന്നു. പാസ് ബുക്കില്ളെന്ന് പറഞ്ഞെങ്കിലും കിട്ടാതെ പോകില്ളെന്ന് ഇവര്‍ വ്യക്തമാക്കി. പാസ്ബുക് കിട്ടിയില്ളെങ്കില്‍ ഓഫിസിലേക്ക് അടുത്ത ദിവസം മോട്ടോര്‍ വാഹന തൊഴിലാളികള്‍ മാര്‍ച്ച് നടത്തുമെന്ന് പറഞ്ഞതോടെ അര മണിക്കൂര്‍ നിന്നാല്‍ തരാമെന്നായി. ഉടന്‍ ഉദ്യോഗസ്ഥര്‍ വന്നവര്‍ക്ക് പാസ്ബുക് നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ഓഫിസുകളിലെ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ ഉടന്‍ തീര്‍പ്പുകല്‍പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിയാതെ, പ്രശ്നമുണ്ടാക്കുമെന്ന് പറയുന്നവര്‍ക്ക് ഉടന്‍ നല്‍കുന്നതത്രേ. ക്ഷേമനിധിയിലേക്ക് തൊഴിലാളി വിഹിതമായി വര്‍ഷത്തില്‍ 600 രൂപയും മുതലാളി വിഹിതമായി 600 രൂപയുമാണ് അടക്കേണ്ടത്. ഇത് നേരിട്ട് ഓഫിസിലടക്കാനുള്ള സൗകര്യമില്ല. ബാങ്കില്‍നിന്ന് ഡി.ഡി എടുത്തുവേണം പണം അടക്കാന്‍. വര്‍ഷങ്ങളായി ക്ഷേമനിധി അടക്കുന്ന തൊഴിലാളികള്‍ക്ക് ഇതുവരെയായി പാസ് ബുക് കിട്ടിയിട്ടില്ല. പാസ് ബുക് നല്‍കണമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും ജീവനക്കാര്‍ അതിനുള്ള ഒരു പണിയും ചെയ്തിട്ടില്ലത്രേ. അരമണിക്കൂറിനുള്ളില്‍ എല്ലാം ശരിയാക്കി പാസ്ബുക് നല്‍കാന്‍ കഴിയുമെന്ന് ജീവനക്കാര്‍തന്നെ കാണിച്ചു നല്‍കിയിട്ടും ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് പാസ്ബുക് നല്‍കാത്തതില്‍ തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്. പാസ്ബുക് ഉടന്‍ നല്‍കിയില്ളെങ്കില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കാനും മോട്ടോര്‍ വാഹന തൊഴിലാളികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.