വടക്കാഞ്ചേരി ഫെറോന പള്ളിയില്‍ ഭണ്ഡാരത്തിന്‍െറ പൂട്ട് തകര്‍ത്ത് മോഷണം

വടക്കാഞ്ചേരി: സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ ഫെറോന ദേവാലയത്തില്‍ മോഷണം. പള്ളിയിലെ അള്‍ത്താരക്ക് സമീപത്തെ പുനരുദ്ധാരണ ഫണ്ടിനായി സ്ഥാപിച്ച ഭണ്ഡാരത്തിന്‍െറ പൂട്ട് തകര്‍ത്താണ് പണം കവര്‍ന്നത്. നഷ്ടപ്പെട്ട പണത്തെ കുറിച്ച് വ്യക്തതയില്ല. സെമിത്തേരിക്ക് സമീപത്തുള്ള വാതിലിന്‍െറ കൊളുത്ത് അകത്തി മാറ്റി പള്ളിക്കകത്തേക്ക് കടന്ന് അവിടെ തന്നെ ഭണ്ഡാരം കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. അള്‍ത്താരയിലൂടെയാണ് മോഷ്ടാക്കള്‍ കയറിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കപ്യാര്‍ വ്യാഴാഴ്ച്ച രാവിലെ പള്ളിയിലത്തെിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. വടക്കാഞ്ചേരി പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് പള്ളിയിലത്തെി തെളിവെടുപ്പ് നടത്തി. പള്ളി അറ്റകുറ്റപ്പണിക്കായി വന്ന നിര്‍മാണ തൊഴിലാളികളെയുള്‍പ്പെടെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്തു വരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.