രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച

തൃശൂര്‍: ജില്ലയിലെ മൂന്ന് ട്രാഫിക് യൂനിറ്റുകളില്‍ വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ രേഖകള്‍ സൂക്ഷിക്കുന്നതില്‍ അപാകത കണ്ടത്തെി. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശാനുസരണം ‘ഓപറേഷന്‍ സിഗ്നല്‍ ലൈറ്റ്സ്’ എന്നപേരില്‍ സംസ്ഥാന വ്യാപകമായി നടന്ന മിന്നല്‍ പരിശോധനയുടെ ഭാഗമായി ജില്ലയില്‍ നടന്ന പരിശോധനയിലാണ് അപാകതകള്‍ കണ്ടത്തെിയത്. ജില്ലയില്‍ തൃശൂര്‍ ട്രാഫിക് പൊലീസ് സ്റ്റേഷന്‍, ഇരിങ്ങാലക്കുട, കുന്നംകുളം ട്രാഫിക് യൂനിറ്റുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. വിജിലന്‍സ് ഡിവൈ.എസ്.പി എ. രാമചന്ദ്രന്‍െറ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ പെറ്റി രജിസ്റ്റര്‍, ടി.ആര്‍-5 ഇഷ്യൂ രജിസ്റ്റര്‍ എന്നിവ എഴുതി സൂക്ഷിക്കുന്നതില്‍ അപാകതയുണ്ടെന്നാണ് കണ്ടത്തെിയത്. പെറ്റി കേസുകള്‍ക്ക് കാര്‍ഡുകള്‍ അയക്കുന്നതില്‍ കാലതാമസമുണ്ടോ, രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്നുണ്ടോ, ട്രാഫിക് ലംഘനങ്ങളില്‍ നിശ്ചയിച്ച പിഴ കുറച്ചാണോ വാങ്ങുന്നത്, നിയമലംഘനങ്ങള്‍ നടക്കുന്നുണ്ടോ തുടങ്ങിയവ പരിശോധിക്കാനാണ് പരിശോധന നടത്തിയതെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. അസി. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ കെ.പി. മുരളി, പി.ഡബ്ള്യു.ഡി ബില്‍ഡിങ്സ് ഡിവിഷന്‍ അക്കൗണ്ട്സ് ഓഫിസര്‍ മുരളീധരന്‍, ഫിഷറീസ് അസി. ഡയറക്ടര്‍ കെ.ജി. രാമദാസന്‍, വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ പി. സുനില്‍കുമാര്‍, സലില്‍കുമാര്‍, എസ്.ഐമാരായ സി.ഡി. ജോയ്, റോബിന്‍, എ.എസ്.ഐമാരായ ഷാജു, കൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുരേഷ്, ഷാജി, അരുണ്‍കുമാര്‍, ബിജു, തോമസ്, ലോഹിദാക്ഷന്‍, ശിവപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.