മാള: ഇന്‍റര്‍നെറ്റിലൂടെ ദമ്പതികള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ മാള പൊലീസ് അറസ്റ്റ് ചെയ്തു. നവിമുംബൈ സ്വദേശിയായ ഹസന്‍ ദേശ്മുഖിന്‍െറ മകന്‍ മാദ് ഹസന്‍ ദേശ്മുഖാണ് (25) പിടിയിലായത്. മുംബൈയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ചാലക്കുടി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. 2013ലാണ് കേസിനാസ്പദമായ സംഭവം. ജോലി വാഗ്ദാനം ചെയ്ത് മാള പുത്തന്‍ചിറ വാഴപ്പിള്ളി സിന്‍േറാ പോളില്‍ നിന്ന് 5,17,000 രൂപയാണ് മാദ് തട്ടിയത്. കേസില്‍ തെലുങ്കാന സ്വദേശികളായ സൈത്, അന്‍വര്‍ എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. മാള സി.ഐ എം. സുരേന്ദ്രന്‍െറ നിര്‍ദേശപ്രകാരം എ.എസ്.ഐ ഹെക്ടര്‍ ഫെര്‍ണാണ്ടസ്, സീനിയര്‍ സി.പി.ഒ ടി.പി. പോള്‍, ഹോംഗാര്‍ഡ് പി.കെ. മനോജ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.