ചേലക്കര: ബാറുകള്‍ നിര്‍ത്തിയതിന്‍െറ നല്ല വശങ്ങള്‍ ചര്‍ച്ചയായില്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. ചേലക്കരയില്‍ ജനരക്ഷാ യാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ മുതലാളിമാരുടെ വിദ്വേഷം വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനിടയുണ്ട്. വീട്ടമ്മമാര്‍ അതിനെ നേരിടണം. സി.പി.എമ്മും ബി.ജെ.പിയും അക്രമരാഷ്ട്രീയത്തിലൂടെ ജനജീവിതം ദുസ്സഹമാക്കുന്നു. വെള്ളാപ്പള്ളി മകന് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കാന്‍ വേണ്ടിയാണ് നാട്ടില്‍ വര്‍ഗീയത വളര്‍ത്തുന്നതെന്നും സുധീരന്‍ പറഞ്ഞു. ഡി.സി.സി സെക്രട്ടറി ഇ. വേണുഗോപാലമേനോന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍കുട്ടി, പത്മജ വേണുഗോപാല്‍, കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ അബ്രാഹം, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ബിന്ദുകൃഷ്ണ, സതീശന്‍ പാച്ചേനി, രാജ്മോഹന്‍ ഉണ്ണിത്താന്‍, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ, പി.എം. അമീര്‍, ടി.എം. കൃഷ്ണന്‍, ജോണി മണിച്ചിറ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.